മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന യുവ സുവിശേഷകനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു
കമ്പാല: രവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ച യുവ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ കിബുകു ജില്ലയില്‍ കതിരിയോ സ്വദേശിയായ ഫിലിപ്പ് ബേറി (33) ആണ് കൊല്ലപ്പെട്ടത്.
സെപ്റ്റംബര്‍ 6-ന് ഫിലിപ്പ് തന്റെ സഹ ശുശ്രൂഷകനായ മുഡോന്യസിരസിയും കിട്ടൂറ്റി നഗരത്തില്‍ ഒരു ആത്മീക യോഗം നടത്തി. ഇതില്‍ യുവാക്കളടക്കം നിരവധി പേര്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി.
യോഗത്തിനുശേഷം ഇരുവരും കതിരിയോയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ രാത്രി 7.40-ന് കതാക-കതിരിയോ റോഡില്‍വച്ച് തടഞ്ഞു നിര്‍ത്തുകയും സുവിശേഷകന്‍ ഫലിപ്പിനെ തള്ളിത്താഴെയിടുകയും വലിയ കല്ലെടുത്തു ശരീരത്തില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു. നിരവധി തവണ ഇടിയേറ്റതിനാല്‍ രക്തം ചിന്തി ബോധരഹിതനായി താഴെ വീണു.
ഈ സമയം മുഡോന്യ ഓടി രക്ഷപെട്ട് ഒരു പാലത്തിനടിയില്‍ ഒളിച്ചു. രക്തം വാര്‍ന്ന നിലയില്‍ ഫിലിപ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് മുഡോന്യ പിന്നീട് പോലീസിനോടു പറഞ്ഞു.
രാത്രി വൈകി പോലീസും മറ്റു വിശ്വാസികളും എത്തി ഫിലിപ്പിന്റെ ശവശരീരം പോസ്റ്റ് മാര്‍ട്ടത്തിനായി ഒരു ആശുപത്രിയിലേക്കു മാറ്റി.
ഫിലിപ്പ് തന്റെ സഭയിലെ ഊര്‍ജ്ജസ്വലനായ സുവിശേഷകനായിരുന്നുവെന്നും നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത പാസ്റ്റര്‍ പറഞ്ഞു.

