ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും, ബംഗ്ലാദേശും നാമാവശേഷമാക്കാന്‍ കഴിവുള്ള ഭൂകമ്പം വരുന്നെന്ന് റിപ്പോര്‍ട്ട്
ന്യുയോര്‍ക്ക്: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളെയും, ബംഗ്ലാദേശിനേയും തകര്‍ത്തു നാമാവശേഷമാക്കാന്‍ ശക്തിയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാദ്ധ്യത ഗവേഷകര്‍ പ്രവചിക്കുന്നു.
റിക്ടര്‍ സ്കെയിലില്‍ 8.2 മുതല്‍ 9 വരെ രേഖപ്പെടുത്താനിടയുള്ള ഭൂകമ്പം ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള 14 കോടി ജനങ്ങളെ ബാധിക്കുമെന്നാണ് ‘നേച്ചര്‍ ജിയോസയന്‍സ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ജിയോ ഫിസിസ്റ്റ് മൈക്കിള്‍ സ്റ്റെക്ലര്‍ , ധാക്ക സര്‍വ്വകലാശാലയിലെ ജിയോളജിസ്റ്റ് സയിദ് ഹുമയൂണ്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഭൂകമ്പം എന്നു സംഭവിക്കാമെന്നു പ്രവചിക്കാന്‍ കഴിയില്ലെങ്കിലും അതു സംഭവിക്കുകതന്നെ ചെയ്യുമെന്നു ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്ക മനുഷ്യവാസം സാദ്ധ്യമല്ലാത്തവിധം വിധം തകര്‍ന്നു തരിപ്പണമാകും. കെട്ടിടങ്ങളും റോഡുകളും, മനുഷ്യരും, സകല ജീവജാലങ്ങളും ഭൂമിയിലേക്കു താഴ്ന്നു പോകും. നദികള്‍ ഗതിമാറി ഒഴുകും.
62000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങള്‍ ഈ ഭൂചലനത്തില്‍ വിറയ്ക്കും. ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങള്‍ക്കു താഴെയുള്ള ഭൗമപാളികള്‍ക്കുണ്ടാകുന്ന ചലനമാണ് ഭൂചലനത്തിനു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

