ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയത്തിനു നാശനഷ്ടം വരുത്തി
ന്യൂഡെല്‍ഹി: ഗുരുഗ്രാമിലെ ബാദ്ഷാപൂരില്‍ നിര്‍മ്മാണത്തിലിക്കുന്ന ആരാധനാലയത്തിനു നേരെ ഹിന്ദു സംഘടനകളില്‍പ്പെട്ടവര്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തി.
ഡല്‍ഹി ബൈബിള്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആരാധനാലയമാണ് മതപരിവര്‍ത്തനത്തിനു ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്, ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
സെക്ടര്‍ 56 എം തിക്ക്ലി ഗ്രാമത്തിലാണ് ബന്ധപ്പെട്ട അധികൃതരില്‍നിന്നും രേഖാമൂലം അനുമതി വാങ്ങി പള്ളി പണി ആരംഭിച്ചത്.
പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന നാലംഗസംഘം ടിവി ക്യാമറകളും പരിസരത്തുള്ള ബള്‍ബുകളും അടിച്ചു തകര്‍ത്തശേഷമാണ് നാശനഷ്ടം വരുത്തിയത്.
നേരത്തെ വിച്ച്പി മഹാപണ്ഡിയത് പ്രതിഷേധം ഉയര്‍ത്തിയതോടെ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

