രാജ്യത്ത് മതപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി എഎസ്ഐഎ റിപ്പോര്‍ട്ട്
ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മതപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യ(എഎസ്ഐഎ) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ ആക്രമണങ്ങളും ഇന്ത്യയില്‍ നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ഗൌരവമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കിംവദന്തികളുടെ പേരില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ പുരുഷന്മാര്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലപാതകങ്ങള്‍ക്കും ഇരകളാകുന്നു.
ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും മുസ്ളീം പള്ളികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്നു.
മതിയായ മുന്നറിയിപ്പില്ലാതെ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന രീതിയും, സാമ്പത്തികമായി ഒറ്റപ്പെടുത്തുന്ന പ്രവണതയും തുടരുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ നേരിടുന്നു.
പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, മ്യാന്‍മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലും സമാനമായ രീതിയില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായും അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യ ചെയര്‍മാനും ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായ നജീബ് ജംഗ് പറഞ്ഞു.

