മത,ഭാഷ,ന്യൂനപക്ഷ നിര്‍ണയം സംസ്ഥാനതലത്തിലാകണം: സുപ്രീം കോടതി

മത,ഭാഷ,ന്യൂനപക്ഷ നിര്‍ണയം സംസ്ഥാനതലത്തിലാകണം: സുപ്രീം കോടതി

Breaking News India

മത,ഭാഷ,ന്യൂനപക്ഷ നിര്‍ണയം സംസ്ഥാനതലത്തിലാകണം: സുപ്രീം കോടതി
ന്യൂഡെല്‍ഹി: മത, ഭാഷ.

ന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കുന്നത് സംസ്ഥാനതലത്തിലായിരിക്കണമെന്ന് സുപ്രീം കോടതി. ദേശിയ തലത്തില്‍ ന്യൂനപക്ഷമായതുകൊണ്ട് മാത്രം ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷാവകാശങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായതിനാല്‍ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് യു.പി. സ്വദേശി ദേവകിനന്ദന്‍ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, എസ് രവീന്ദ്രഭട്ട്, സുധാന്‍ഷാ ധൂലിയ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ ‍, നാഗാലാന്റ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ലഡാക്ക്, ജമ്മു കാഷ്മീര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

ഇതിന്റെ വ്യക്തമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദ്ദേശിച്ചു. ചില സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് പരിഗണിക്കാനാകില്ല.

മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് ഉദാഹരണങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടു. നാഗാലാന്റിലും, മിസോറാമിലും ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം.

അതുകൊണ്ട് ഈ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയില്ല. പഞ്ചാബില്‍ സിഖ് വിഭാഗം ന്യൂനപക്ഷ അവകാശം വേണമെന്ന് വാദിച്ചാലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.