ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്ക് ഏറിയ നഗരം ബംഗളുരു
ബംഗളുരു: ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്കുള്ള നഗരമായി ബംഗളുരു.
ലൊക്കേഷന്‍ ടെക്നോളജി കമ്പനി ടോംടോം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍ . 57 രാജ്യങ്ങളിലെ 416 നഗരങ്ങളെ നിരീക്ഷിച്ചാണ് കമ്പനി ഈ ദക്ഷിണേന്ത്യന്‍ നഗരത്തിന്റെ അവസ്ഥ കണ്ടെത്തിയത്.
ബംഗളുരുക്കാര് യാത്രയ്ക്കായി 71 ശതമാനം അധികം സമയം ചിലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ ആളുകള്‍ 10 ദിവസത്തിലധികം ഗതാഗത കുരുക്കിലാണ്. മുംബൈ, പൂന, ഡല്‍ഹി എന്നിവയാണ് ലിസ്റ്റില്‍ ഇടംപിടിച്ച ഇന്ത്യയിലെ മറ്റു നഗരങ്ങള്‍ .
മുംബൈ നാലാമതും, പൂനെ അഞ്ചാമതും, ഡല്‍ഹി ഏഴാമതും സ്ഥാനത്തെത്തി. മുംബൈയില്‍ ആളുകള്‍ 68 ശതമാനം അധികം യാത്രയ്ക്കായി ചെലവഴിക്കുമ്പോള്‍ പൂനെയില്‍ 59 ശതമാനവും ഡല്‍ഹിയില്‍ 56 ശതമാനവുമാണ് അധികമായി ചിലവഴിക്കേണ്ടി വരുന്നത്.

