വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു

വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു

Breaking News Middle East

വിശുദ്ധ യെരുശലേം എന്നു രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടെടുത്തു

യെരുശലേം: യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ വിശുദ്ധ യെരുശലേം എന്ന് ഹീബ്രു ഭാഷയില്‍ രേഖപ്പെടുത്തിയ 2000 വര്‍ഷം മുമ്പുള്ള ശെക്കേല്‍ വെള്ളി നാണയം കണ്ടെടുത്തു.

യഹൂദ മരുഭൂമിയില്‍ എന്‍ ‍-ഗെദി മേഖലയില്‍ യിസ്രായേല്‍ ആന്റിക്വിറ്റി അതോറിട്ടി, പൈതൃക സംരക്ഷണ വകുപ്പ് എന്നിവര്‍ നടത്തിയ സംയുക്ത ഉല്‍ഖനനത്തിനിടയിലാണ് ശെക്കേല്‍ വെള്ളി നാണയം കണ്ടെത്തിയത്.

എഡി 66-67 കാലഘട്ടത്തില്‍ റോമക്കാര്‍ക്കെതിരായ ആദ്യത്തെ യഹൂദ വിപ്ളവത്തിന്റെ ഒന്നാം വര്‍ഷത്തില്‍ ഉപയോഗിച്ചിരുന്നതാണ് ഈ അര ശെക്കേല്‍ വെള്ളി നാണയമെന്ന് യിസ്രായേല്‍ ആന്റിക്വിറ്റി അതോറിട്ടി ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

യഹൂദ വിപ്ളവത്തിന്റെ ആദ്യ വര്‍ഷത്തിലെ നാണയങ്ങള്‍ ഇതുപോലെ അപൂര്‍വ്വമാണ്. രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ യഹൂദന്മാര്‍ ദൈവാലയത്തില്‍ അര ശെക്കേല്‍ നാണയങ്ങള്‍ നികുതിയായി അടച്ചിരുന്നു.

ഏകദേശം രണ്ടു നൂറ്റാണ്ടുകളായി ഈ സംഭാവനയ്ക്കായി ശുദ്ധമായ വെള്ളിയും പ്രദേശത്തെ പദവിയുടെ ചിഹ്നവും കൊണ്ട് നിര്‍മ്മിച്ച ടൈറിയന്‍ നാണയങ്ങള്‍ ഉപയോഗിച്ചിരുന്നു.

കലാപ സമയത്ത് വിമതര്‍ യിസ്രായേല്‍ ശെക്കേല്‍ ‍, അര ശെക്കേല്‍ എന്നിവ ആലേഖനം ചെയ്ത ഇത്തരം നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു.

വിപ്ളവ കാലത്തും ദൈവാലയ കാലത്തെ ആചാരങ്ങള്‍ തുടര്‍ന്നുവെന്നു കണ്ടെത്തിയ അപൂര്‍വ്വമായ ഈ നാണയവും ഓരോ പുതിയ കണ്ടെത്തലുകളും ജനങ്ങളുടെയും രാജ്യത്തിന്റെയും ചരിത്രത്തിലേക്ക് പുതിയ സംഭാവനകളായിക്കൊണ്ടിരിക്കുകയാണെന്ന് യഹൂദ ഡെസേര്‍ട്ട് സര്‍വ്വേ ആന്‍ഡ് എക്സവേഷന്‍ പ്രൊജക്ടിലെ അമീര്‍ ഗാനോര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.