പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം

പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം

Breaking News Top News

പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം
ഒരു വ്യക്തിക്ക് എത്രയെത്ര പാസ്വേഡുകള്‍ വേണ്ടി വരുന്ന ഒരു കാലമാണിത്. ഇമെയില്‍ ‍, ഫോണ്‍ ‍, ബാങ്ക്, ഡീമാറ്റ് അക്കൌണ്ട്, ഷോപ്പിങ് സൈറ്റ് എന്നീ വകയ്ക്കെല്ലാം ഒട്ടവനധി പാസ്വേഡുകള്‍ ഉണ്ട്.

എല്ലാം നമുക്ക് ഓര്‍ത്തിരിക്കാനും കഴിയില്ല. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ പരസ്യമായി കുറിച്ചു വെയ്ക്കാനും പറ്റാത്ത അവസ്ഥ. ഇക്കാരണങ്ങളാല്‍ പലരും തങ്ങളുടെ പാസ്വേഡുകള്‍ മറന്നു പോകുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിള്‍ ‍. ഇതിനായി പുതിയ ഒരു ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. പാസ് കീ എന്നാണ് പേരിട്ടിരിക്കുന്നത്.

ആന്‍ഡ്രോയിഡ്, ഗൂഗിള്‍ ക്രോം ഉപഭേക്താക്കള്‍ക്ക് വ്യക്തിഗത പാസ്വേഡുകള്‍ ആവശ്യമില്ലാതെ വ്യത്യസ്ത സേവനങ്ങളിലേക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ ഗൂഗിള്‍ അവതരിപ്പിക്കുന്ന ഫീച്ചറാണിത്.

അധിക സുരക്ഷ നല്‍കുകയും പരമ്പരാഗത ടു ഫാക്ടര്‍ ഒഥന്റിഫിക്കേഷന്‍ രീതിയ്ക്ക് എളുപ്പമുള്ള ബദലായി മാറുകയും ചെയ്യുന്നു. പാസ്വേഡ് ആവശ്യപ്പെടുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് ബയോ മെട്രിക് ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള ഓപ്ഷന്‍ ലഭിക്കും.

ഈ വര്‍ഷം അവസാനത്തോടെ ഈ ഒരു സൌകര്യം നിലവില്‍ വരുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന സൂചന.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും മോഷണങ്ങള്‍ക്കും നല്ലൊരു പരിധിവരെ തടയിടാന്‍ പുതിയ സംവിധാനത്തിനു സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.