ബൈബിള്‍ ക്ളാസ് നടത്തിയതിന് ചൈനീസ് ക്രൈസ്തവന് 20,000 ഡോളര്‍ പിഴ
ബീജിംഗ്: ചൈനയില്‍ വിശ്വാസികള്‍ക്ക് ബൈബിള്‍ പരിശീലന ക്ളാസ് നടത്തിയതിന് നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവന് 20,848 യു.എസ്. ഡോളര്‍ (1,50,000 യുവാന്‍ ) പിഴയിട്ടു.
ഹെനാന്‍ പ്രവിശ്യയിലെ ഷുമാഡിയന്‍ നഗര സ്വദേശിയായ ജിയുന്‍ ഗാംഗ്നാന്‍ (41) യുന്നാന്‍ പ്രൊവിന്‍സ് ഡില മുനിസിപ്പല്‍ ബ്യൂറോ ഓഫ് എഥ്നിക് ആന്‍ഡ് റിലിജിയസ് അഫയേഴ്സ് പിഴ ചുമത്തിയത്.
ജൂണ്‍ 28-ന് ജിയുന്‍ ഗാംഗ് ഡാലി നഗരത്തിലെ യാരങ്ങി ഗ്രാമത്തിലെ യിഷാന്‍ഹായി ഇന്നില്‍ ഒരു ബൈബിള്‍ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
അധികൃതരുടെ അനുമതി ഇല്ലാതെയെണ് ആളുകളെ പങ്കെടുപ്പിച്ച് മതപഠന ക്ളാസ് സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തി ജിയുനെ കസ്റ്റഡിയിലെടുത്തിരുന്നു.
അന്നത്തെ പരിപാടിയുടെ ഫോട്ടോയും അധികാരികള്‍ എടുത്തിരുന്നു. ഈ കേസിലാണ് തെളിവുകള്‍ പരിശോധിച്ചശേഷം അധികാരികള്‍ ജിയ്ക്ക് പിഴ ചുമത്തിയത്.
ജി നിലവില്‍ യുന്നാന്‍ പ്രവിശ്യയിലെ കുന്‍മിങ് നഗരത്തിലാണ് താമസിക്കുന്നത്.