നൈജീരിയായില്‍ സഭാഹാളിനു തീവെച്ചു; പാസ്റ്ററുടെ മകള്‍ കൊല്ലപ്പെട്ടു
കാനാ: വടക്കു പടിഞ്ഞാറന്‍ നൈജീരിയായിലെ കാനാ സംസ്ഥാനത്ത് ഗിദാന്‍ മാസോ ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലും സമീപ വീടുകളിലുമാണ് അക്രമകാരിയായ ഒരു യുവാവ് തീവച്ചത്.
ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്ന പാസ്റ്റര്‍ ഹബില ഗാര്ബയുടെ മകള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സമീപ കാലത്ത് ഒരു മുസ്ളീം യുവാവ് ചര്‍ച്ചില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇസ്ളാം മതത്തിലേക്കു തിരിച്ചു പോയി.
എന്നാല്‍ പ്രകോപം എന്തെന്നു വ്യക്തമല്ല. തീവെയ്പില്‍ പാസ്റ്ററുടെ വീട് ഉള്‍പ്പെടെ ചര്‍ച്ചിലെ എല്ലാ സാധനങ്ങളും അഗ്നിക്കിരയായി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചു വരികയാണ്.

