പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ളാം മതം വിട്ട ക്രൈസ്തവര്‍ പീഢനം അനുഭവിക്കുന്നു
ഇസ്ളാമിക രാഷ്ട്രങ്ങളില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നവര്‍ കടുത്ത പീഢകള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയരാകുന്നത് പുതിയ കാര്യമല്ല.
എന്നാല്‍ ചില പാശ്ചാത്യ രാജ്യങ്ങളിലും പ്രത്യേകിച്ച് ക്രൈസ്തവ ഭൂരിപക്ഷ നാടുകളിലും ഇസ്ളാം മതത്തില്‍ നിന്നും ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കടന്നു വന്നതിന്റെ പേരില്‍ കടുത്ത പീഢനങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇറ്റലി, നെതര്‍ലാന്‍ഡ്, യു.കെ. മുതലായ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
മുസ്ളീങ്ങളില്‍നിന്നും കടുത്ത ആക്രമണമോ, ഉപദ്രവമോ, ഭീഷണിയോ ഉണ്ടാകുന്നു. ഈ വര്‍ഷം ആഗസ്റ്റ് 22-ന് യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണതയും വിവേചനവും സംബന്ധിച്ച നിരീക്ഷണാലയമായ ഒരു ഐഡിഎസി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ഈ പ്രവണത മുന്‍ കാലങ്ങളേക്കാള്‍ വര്‍ദ്ധിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നശീകരണവും, മലിനമാക്കല്‍ മുതല്‍ ശാരീരിക ആക്രമണങ്ങളും വരെ സംഭവിച്ചിട്ടുണ്ട്.
ഇസ്ളാമിക രാഷ്ട്രങ്ങളില്‍ അനുഭവിക്കുന്ന അതേ പീഢന സാഹചര്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളിലും വര്‍ദ്ധിച്ചു വരുന്നതില്‍ ക്രൈസ്തവര്‍ ആശങ്കയിലാണ്.

