സോംഗ് ഓഫ് സോംഗ്സ് സുവിശേഷ ആപ്പ് വികസിപ്പിച്ചതിനു യുവതി ജയിലില്‍
സോംഗ് ഓഫ് സോംഗ്സ് എന്ന പേരില്‍ ഒരു സുവിശേഷ ആപ്പ് വികസിപ്പിക്കാന്‍ ശ്രമിച്ചതിനു ചൈനയിലെ ഒരു ക്രിസ്ത്യന്‍ വീട്ടമ്മ അറസ്റ്റിലായി ഒരു മാസമായി തടങ്കലില്‍ കഴിയുന്നു.
ഗ്വാങ്ഷുവില്‍ നിന്നുള്ള ഷിന്‍ റൂയുവിനെയാണ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നത്. കഴിഞ്ഞ മാസം റൂയുവിനെ ഷാന്‍ഡോംഗ് പോലീസ് അറസ്റ്റു ചെയ്യുകയും ഒരു മാസത്തോളം നിയമവിരുദ്ധമായ ബ്ളാക് റൂമില്‍ പാര്‍പ്പിച്ചിരിക്കുകയുമാണെന്ന് ചൈന എയ്ഡ് റിപ്പോര്‍ട്ട് ചെയ്തു.
30 കാരിയായ ഒരു ചെറിയ കുട്ടിയുടെ മാതാവുകൂടിയായ ഷിന്‍ റൂയു ചൈനീസ് സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ക്കായി പ്രത്യേകം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സുവിശേഷ ആപ്പാണ് സോംഗ് ഓഫ് സോംഗ്സ്.
ചൈനീസ്, വിദേശേ ഗാനങ്ങളും മ്യൂസിക് വീഡിയോകളും അടക്കം സുവിശേഷ പരിപാടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശലോമോന്‍ രാജാവ് രചിച്ച പഴയ നിയമ പുസ്തകമായ ഉത്തമഗീതം എന്ന പുസ്തകത്തെ അനുസ്മരിച്ചുകൊണ്ടാണ് റൂയു പുതിയ ആപ്പ് നിര്‍മ്മിച്ചത്.
റൂയുവിനെ മോചിപ്പിക്കാനായി ക്രൈസ്തവ ലോകം പ്രാര്‍ത്ഥനയിലാണ്. ദൈവത്തിന്റെ വിശ്വാസം ശക്തിപ്പെടുത്താനും ആരോഗ്യമുള്ള ശരീരം നല്‍കാനും അവളുടെ കുടുംബത്തിന് ആശ്വാസവും പരിചരണവും നല്‍കാനും പ്രാര്‍ത്ഥന ആവശ്യപ്പെട്ടുകൊണ്ട് പ്രചിപ്പിക്കുന്നുണ്ട്.

