ട്രംപിനെതിരായ കടന്നാക്രമണം: പാസ്റ്റര്‍മാര്‍ വൈറ്റ് ഹൌസിലെത്തി പ്രാര്‍ത്ഥിച്ചു

ട്രംപിനെതിരായ കടന്നാക്രമണം: പാസ്റ്റര്‍മാര്‍ വൈറ്റ് ഹൌസിലെത്തി പ്രാര്‍ത്ഥിച്ചു

Breaking News USA

ട്രംപിനെതിരായ കടന്നാക്രമണം: പാസ്റ്റര്‍മാര്‍ വൈറ്റ് ഹൌസിലെത്തി പ്രാര്‍ത്ഥിച്ചു
വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കുമിടിയില്‍ യു.എസിലെ പ്രമുഖ പാസ്റ്റര്‍മാര്‍ വൈറ്റ്ഹൌസില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഒക്ടോബര്‍ 29-നു ട്രംപിന്റെ ഓഫീസിലെ വിസിറ്റിംഗ് ഗാലറിയില്‍ പാസ്റ്റര്‍മാരായ ജെന്റിസെന്‍ ഫ്രാങ്ക്ലിന്‍ ‍, ഗ്രഗ് ലൌറി, സാം റോഡ്രിഗസ്സ്, പൌല വൈറ്റ് കെയ്ന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുകയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തത്.

റോഡ്രിഗസ്സും, കെയ്നും ട്രംപിന്റെ ആത്മീയ ഉപദേഷ്ടാക്കളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ട്രംപിന്റെ റൂസ്വെല്‍റ്റ് മുറിയില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ എന്താണെന്ന് പാസ്റ്റര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാലും തങ്ങള്‍ പിന്തുണ നല്‍കുകയും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തതായി പാസ്റ്റര്‍ ഫ്രാങ്ക്ലിന്‍ സോഷ്യല്‍ മീഡിയായില്‍ അറിയിച്ചു.

പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പ്രാര്‍ത്ഥനയിലൂടെ പരിഹാരമുണ്ടെന്നും ദൈവം സഹായിക്കുമെന്നും പാസ്റ്റര്‍മാര്‍ പറഞ്ഞു.

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മെക്സിക്കോ മതില്‍ ‍, പ്രസിഡ്ന്റിനെതിരായിട്ടുള്ള ഇമ്പീച്ച്മെന്റ്, അഭയാര്‍ത്ഥി പ്രശ്നം മുതലായ വിഷയങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ട്രംപിനെതിരെ വിമര്‍ശകരും എതിരാളികളും കടന്നാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പാസ്റ്റര്‍മാരുടെ വൈറ്റ് ഹൌസ് സന്ദര്‍ശനം.

Comments are closed.