കൊളംബോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
വടക്കന്‍ കൊളംബിയായില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു. മിഷണറി മൂവ്മെന്റ് ഗ്രൂപ്പ് ചര്‍ച്ചിന്റെ പാസ്റ്ററായ പ്ളിറിയോ റാഫേല്‍ സാല്‍സഡോയാണ് വീട്ടിനുള്ളില്‍ അക്രമിയുടെ വെടിയേറ്റു മരിച്ചത്.
ആരാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ഭാര്യയും രണ്ടു കുട്ടികളുമുള്ള പാസ്റ്റര്‍ പ്ളിനിയോ ബിജോ കോക്ക അന്തിയോക്യ പ്രവിശ്യയിലെ ലാ കൌകാനാ ഗ്രാമത്തിലെ താമസക്കാരനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് അതീവ തല്‍പ്പരനുമായ കര്‍ത്തൃദാസനായിരുന്നു. കൊളംബിയയില്‍ അര നൂറ്റാണ്ടിലേറെയായി വിമത ഗ്രൂപ്പ് സായുധ പോരാട്ടം നടത്തി വരികയാണ്.
ഇവിടെ കഴിഞ്ഞ ദിവസം കത്തോലിക്കരുള്‍പ്പെടെയുള്ള സുവിശേഷ വിഹിത സഭകളുടെ നേതൃത്വത്തില്‍ സമാധാന റാലി നടത്തിയിരുന്നു.
കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോണ്‍ ഗവണ്മെന്റും റവല്യൂഷണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ സംഘടനയും തമ്മില്‍ 2016-ല്‍ സമാധാന കരാര്‍ ഒപ്പു വെച്ചിരുന്നു. എന്നിട്ടും സായുധ വിപ്ളവ കാരികള്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തി വരുന്നുണ്ട്.
അതുപോലെ രാജ്യത്ത് മയക്കു മരുന്ന് ഗുണ്ടാ സംഘങ്ങളും സഭകള്‍ക്ക് എരായി ആക്രമണങ്ങള്‍ നടത്താറുണ്ട്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. പാസ്റ്ററുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments are closed.