കൊറിയന്‍ സുവിശേഷകന്‍ തുര്‍ക്കിയില്‍ കുത്തേറ്റു മരിച്ചു

കൊറിയന്‍ സുവിശേഷകന്‍ തുര്‍ക്കിയില്‍ കുത്തേറ്റു മരിച്ചു

Breaking News Global

കൊറിയന്‍ സുവിശേഷകന്‍ തുര്‍ക്കിയില്‍ കുത്തേറ്റു മരിച്ചു
ദിയാര്‍ബകിര്‍ ‍: തുര്‍ക്കിയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വന്നിരുന്ന തെക്കന്‍ കൊറിയന്‍ പൌരനായ പാസ്റ്റര്‍ ജിന്‍ വുക്ക് കിം (41) ആണ് നവംബര്‍ 19-ന് കുത്തേറ്റു മരിച്ചത്.

തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ പ്രമുഖ നഗരമായ ദിയാര്‍ ബകിറില്‍ ഒരു ചെറിയ സഭാ കൂടിവരവു നടത്തി വന്നിരുന്ന പാസ്റ്റര്‍ കിമ്മിനെ 16 കാരനായ ഒരു വിദ്യാര്‍ത്ഥിയാണ് തെരുവിലൂടെ സഞ്ചരിച്ചപ്പോള്‍ കൊലപ്പെടുത്തിയത്. ഇയാള്‍ 3 പ്രാവശ്യം പാസ്റ്റര്‍ കിമ്മിനെ കുത്തി. രണ്ടു തവണ ഹൃദയ ഭാഗത്തും, ഒരു കുത്ത് ശരീരത്തിനു പിന്നിലുമായിരുന്നു.

മാരകമായി പരിക്കേറ്റ കിമ്മിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 5 വര്‍ഷമായി തുര്‍ക്കിയില്‍ കുടുംബമായി താമസിച്ച് സുവിശേഷ പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന കിം ഈ വര്‍ഷം ആദ്യമാണ് ദിയാര്‍ബകറില്‍ സഭാ ശുശ്രൂഷ ആരംഭിച്ചത്. കിം കുടുംബത്തിനു ഒരു കുട്ടിയുണ്ട്. ഭാര്യ രണ്ടാമത് ഗര്‍ഭിണി കൂടിയാണ്.

Comments are closed.