നഹും പ്രവാചകന്റെ ശവ കല്ലറയ്ക്ക് ഐ.എസ് ഭീഷണി

Breaking News Global Middle East

നഹും പ്രവാചകന്റെ ശവ കല്ലറയ്ക്ക് ഐ.എസ് ഭീഷണി
നിനവേ : ബൈബിളിലെ പഴയ നിയമ പ്രവാചകനായിരുന്ന നഹൂമിന്റെ 2700 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയ്ക്ക് ഐ.എസിന്റെ ഭീഷണി. വടക്കന്‍ ഇറക്കില്‍ നിനവേയ്ക്കടുത്ത് അല്‍ക്കോഷില്‍ സ്ഥിതി ചെയ്യുന്ന ശവ കുടീരവും അതിനോടു ചേര്‍ന്നുള്ള യഹൂദന്മാരുടെ പഴയ സിന്നഗോഗുമാണ് ഐ എസിന്റെ ഭീഷണി നേരിടുന്നത്. ഐ എസ് തീവ്രവദികള്‍ ഈ ശവക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും 10 മൈല്‍ ദൂരെ ക്യമ്പ് ചെയ്തിരിക്കുകയാണ്.

 

ബൈബിളില്‍ നഹൂമിന്റെ പ്രവചനം ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്. “നിനവേയെക്കുറിച്ചുള്ള പ്രവചകം, എല്‍ക്കോശ്യനായ നഹൂമിന്റെ ദര്‍ശന പുസ്തകം” (1:1). ശവക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലം എല്‍ക്കോശ് ടൈഗ്രീസ് നദീ തീരത്ത് നിനവേയ്ക്ക് 20 മൈല്‍ വടക്ക് ആയിരുന്നു. ബിസി 663നും 607നും ഇടയിലായിരുന്നു നഹൂമിന്റെ ജീവിത കാലം. നഹും നിനവേയ്ക്കെതിരായി പ്രവചിച്ചിരുന്നു. യിസ്രായേലിനെ നശിപ്പിച്ച അസ്സീറിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നിനവേ നശിച്ചു പോകുമെന്ന് നഹൂമും പ്രവചിച്ചിരുന്നു. 20 വര്‍ഷത്തിനുള്ളില്‍ ബാബിലോണ്യരുടെയും, മേദ്യരുടെയും ഒരു സൈന്യം നിനവേയെ വളഞ്ഞു രണ്ടു വര്‍ഷം ഉപരോധിച്ചു.

 

പെട്ടന്നുണ്ടായ വെള്ളപ്പൊക്കം വന്‍ മതിലിനെ ഭാഗീകമായി ഒഴുക്കിക്കളഞ്ഞു. ഇപ്രകാരം ഉണ്ടായ വിടവിലൂടെ ബാബിലോണ്യ, മേദ്യ സൈന്യം ഉള്ളില്‍ കടന്നു സംഹാര താണ്ഡവം ആടി. “നദിയുടെ വാതില്‍ തുറക്കപ്പെടും“ എന്നു നഹും പ്രവചിച്ചിരുന്നു. (2:6). എല്‍ക്കോശ് എന്നത് ഇപ്പോള്‍ അല്‍ക്കോഷ് എന്ന പട്ടണമായി രൂപന്തിരം പ്രപിക്കുകയായിരുന്നു. 1949 വരെ ഇവിടെ ചെറിയ കൂട്ടം യെഹൂദന്മാര്‍ താമസിച്ചു വന്നിരുന്നു.

 

അവര്‍ 1950-ല്‍ ഇറാക്ക് സര്‍ക്കാരിന്റെ പീഢനത്താല്‍ യിസ്രായേലിലേക്കു പോയപ്പോള്‍ ഇവിടുത്തെ അസ്സീറിയന്‍ ക്രൈസ്തവര്‍ ശവക്കല്ലറയുടെയും സിന്നഗോഗിന്റെയും സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. യഹൂദന്മാര്‍ ഇപ്പോഴും വിശ്വസിക്കുന്നത് നഹും പ്രവചകന്റെ ശവ ശരീരം ഈ സ്ഥലത്ത് അടക്കം ചെയ്തിരിക്കുന്നു എന്നാണ്. കുര്‍ദ്ദിഷ് സ്വാധീനമേഖലയായതിനാല്‍ ഐഎസിനു ഇവിടെ പെട്ടന്നു എത്തിപ്പെടാന്‍ സാധിച്ചില്ല.

 

എന്നാല്‍ 10 മൈല്‍ ദൂരെ മാത്രം അവര്‍ക്ക് താവളം ഉറപ്പിക്കുവാന്‍ കഴിഞ്ഞു.ഏതു നിമിഷവും ശവക്കല്ലറ തകര്‍ക്കുവാന്‍ കഴിയുമെന്ന് ഭയപ്പെടുകയാണ് ഇതിന്റെ ഇപ്പോഴത്തെ സംരക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന അസിര്‍ സലാം ഷാജാ എന്ന ക്രൈസ്തവന്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.