ചൈനയില്‍ സര്‍ക്കാര്‍ അംഗീകൃത ക്രൈസ്തവ ആരാധനാലയം ഇടിച്ചു നിരത്തി
ഷെജിയാങ് : ചൈനയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ക്രൈസ്തവ ആരധനാലയം പ്രാദേശിക ഭരണകൂടം ഇടിച്ചു നിരത്തി.
ചൈനയിലെ തുറമുഖ ഏരിയായായ ഷെജിയാങിലെ ത്രീ സെല്‍ഫ് പെട്രിയാറ്റിക് മൂവ്മെന്റ് ചര്‍ച്ച് ആരാധനാലയമാണ് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ആരാധനാലയം മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു തകര്‍ത്തതെന്ന് വിശ്വാസികള്‍ പറഞ്ഞു.
ചൈനയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭമാണിപ്പോള്‍ . അംഗീകാരം ലഭിച്ച ആരാധനാലയം തകര്‍ത്തത് ക്രൈസ്തവരെ വേദനിപ്പിച്ചു.

