86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി

Breaking News Global Middle East Top News

86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി
അദികേയി: ലിബിയയില്‍ 86 എറിത്രിയക്കാരായ ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. എറിത്രിയയില്‍ ക്രൈസ്തവ പീഢനത്തെ അതിജീവിച്ച് രക്ഷപെട്ട് ലിബിയയില്‍ വന്ന പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമായ സംഘത്തെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

 

ഇവര്‍ക്ക് ലിബിയയിലും സുരക്ഷിതമില്ലെന്ന് കണ്ട് യൂറോപ്പിലേക്കു കുടിയേറാനുള്ള യാത്രയിലാണ് തീവ്രവാദികളുടെ പിടിയിലായത്. ഇവരുടെ കൂട്ടത്തില്‍ യാത്ര ചെയ്ത 6 മുസ്ലീങ്ങളെ വെറുതെ വിടുകയുമുണ്ടായി. തട്ടിക്കൊണ്ടുപോകപ്പെട്ടവരക്കുറിച്ചു കൂടുതല്‍ വിവരങ്ങളില്ലെന്ന് ലിബിയ വ്യക്തമാക്കി. ഭീകരരുടെ മുമ്പില്‍നിന്നും 3 ക്രൈസ്തവര്‍ രക്ഷപെടുകയുമുണ്ടായി.

 

തങ്ങള്‍ ലിബിയ സുരക്ഷിതമാണെന്നു കരുതിയാണ് എത്തിയത്. എന്നാല്‍ ഇവിടെയും സ്ഥിതി വളരെ മോശമാണ്. അതുകൊണ്ടാണ് യൂറോപ്പിലേക്കു രക്ഷപെടാന്‍ ശ്രമിച്ചത്. ഭീകരരുടെ പിടിയില്‍നിന്നും രക്ഷപെടാന്‍ സാധിച്ച എസ്തെഫാനോസ് എന്ന ക്രൈസ്തവന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.