സ്വര്‍ണ്ണ ഖനികള്‍ അടച്ചുപൂട്ടുന്നു; ലോകത്ത് അവശേഷിക്കുന്നത് 20 വര്‍ഷത്തേക്കുള്ള സ്വര്‍ണ്ണം മാത്രം

സ്വര്‍ണ്ണ ഖനികള്‍ അടച്ചുപൂട്ടുന്നു; ലോകത്ത് അവശേഷിക്കുന്നത് 20 വര്‍ഷത്തേക്കുള്ള സ്വര്‍ണ്ണം മാത്രം

Breaking News Global

സ്വര്‍ണ്ണ ഖനികള്‍ അടച്ചുപൂട്ടുന്നു; ലോകത്ത് അവശേഷിക്കുന്നത് 20 വര്‍ഷത്തേക്കുള്ള സ്വര്‍ണ്ണം മാത്രം

സ്വര്‍ണ്ണത്തോടുള്ള പ്രിയം വര്‍ദ്ധിക്കുന്നതോടൊപ്പം സ്വര്‍ണ്ണവിലയും കുതിച്ചുയരുന്നതിനിടെ സ്വര്‍ണ്ണ പ്രമികളെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്.

അടുത്തയിട പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം കഷ്ടിച്ച് 20 വര്‍ഷത്തേക്കുള്ള സ്വര്‍ണ്ണം മാത്രമേ ലോകത്തിലെ ഖനികളില്‍ ഉള്ളു. വളരെ ആഴത്തില്‍നിന്ന് സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ ചിലവ് വളരെ കൂടുതലാണെന്നും ആദായകരമല്ലെന്നുമുള്ള കാരണം പറഞ്ഞ് പല സ്വര്‍ണ്ണ ഖനികളും അടച്ചുപൂട്ടിക്കഴിഞ്ഞു.

പുതിയ ഖനികള്‍ കണ്ടെത്തിയില്ലെങ്കില്‍ ഭൂമിയില്‍നിന്നുള്ള സ്വര്‍ണ്ണ ഖനനം സമീപ ഭാവിയില്‍ത്തന്നെ അവസാനിക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മറുവശത്ത് എത്ര സ്വര്‍ണ്ണം കിട്ടിയാലും മതി വരാത്ത തരത്തില്‍ സ്വര്‍ണ്ണത്തോടുള്ള പ്രിയം കൂടിവരികയും ചെയ്യുന്നു.

പ്രകൃതിദത്തമായ ഒരു അപൂര്‍വ്വ ലോഹമായതിനാല്‍ തന്നെ സ്വര്‍ണ്ണം കൃത്രിമമായി ഉണ്ടാക്കാനും കഴിയില്ല. ഈ സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കെ പ്രശ്നം എങ്ങനെ മറികടക്കാം? എന്താണ് പോംവഴി എന്നിങ്ങനെയുള്ള ചിന്തയിലാണ് ശാസ്ത്ര ലോകം. ഈ ചിന്തയില്‍നിന്നും പുതിയൊരു ആശയം രൂപപ്പെട്ടിട്ടുണ്ടത്രെ.

റീ സൈക്ളിംഗ് (പുനരുപയോഗം) എന്ന ആശയമാണ് ഉരുത്തിരിഞ്ഞത്. ലോകത്തെ പല വമ്പന്‍ രാജ്യങ്ങളും ഈ വഴി ഉപയോഗിക്കുന്നുണ്ട്.

വന്‍ തുക കൊടുത്ത് ഇറക്കുമതി ചെയ്യേണ്ടി വരുന്നതിലെ ചിലവ് കുറച്ച് രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം ഇലക്ട്രോണിക് വേസ്റ്റ് എന്ന വലിയൊരു പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനും ഇതിലൂടെ സാധിക്കുമത്രെ.

മൊബൈല്‍ ഫോണുകള്‍ ‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയില്‍നിന്നാണ് പ്രധാനമായും സ്വര്‍ണ്ണം റീസൈക്ളിംഗ് ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളഉടെ സര്‍ക്യൂട്ട് ബോര്‍ഡുകളിലടക്കം ചെറിയ അളവില്‍ സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. ഇതിനെ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഇത് വളരെയേറം ശ്രമകരമായ ഒരു പണികൂടിയാണ്. വികസിത രാജ്യങ്ങളില്‍ നിന്ന് ഇലക്ട്രോണിക് വേസ്റ്റുകള്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

ഇതില്‍നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നത് ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യക്കാര്‍ തന്നെയാണ്.

സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയാണെങ്കിലും വികസിത രാജ്യങ്ങളും ഈ റീസൈക്ളിംഗ് ജോലിക്ക് തയ്യാറാകില്ല.

സ്വര്‍ണാംശം കിട്ടിയശേഷം ബാക്കി ഭാഗങ്ങള്‍ തള്ളഉന്നത് പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കും എന്ന കാരണത്താലാണ്.