മുട്ട കഴിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക
നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നാണ് മുട്ട.
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഭൂരിഭാഗം പേരും മുട്ട കഴിക്കുന്നവരാണ്. എന്നാല്‍ മുട്ട കഴിക്കുന്നതിന്റെ മുമ്പ് ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്.
ചില മുട്ടകളില്‍ കാണുന്ന അപകടകരമായ ബാക്ടീരിയ നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മുട്ടയുടെ വെള്ളയില്‍ പിങ്ക് നിറം കണ്ടാല്‍ അത് കഴിക്കാന്‍ പാടില്ല.
കാരണം ഇത്തരത്തില്‍ നിറം മാറുന്നത് സ്യൂഡോ മോണസ് ബാക്ടീരിയയുടെ ലക്ഷണമാണ്. ഈ ബാക്ടീരിയ ബാധിച്ച മുട്ട കഴിക്കുന്നത് ഭക്ഷ്യ വിഷബാധയുടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
അതിനാല്‍ മുട്ടയുടെ വെള്ള ഭാഗത്ത് ഏത് തരത്തിലുള്ള നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലും അത് കഴിക്കാന്‍ പാടുള്ളതല്ല.

