ഡോക്ടറും രോഗിയും തമ്മില്‍ 5000 കിലോമീറ്റര്‍ അകലം; ഓപ്പറേഷന്‍ വിജയം
വൈദ്യശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് കുതിക്കുന്ന കാഴ്ചയാണ് നാം അടുത്തകാലത്ത് കണ്ടുവരുന്നത്. ഏറ്റവും പ്രതീക്ഷ ഉണര്‍ത്തുന്ന ഒരു പുതിയ വാര്‍ത്തകൂടി വന്നിരിക്കുകയാണിപ്പോള്‍ .
എഐയും റോബോട്ടുമെല്ലാം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ പല ശസ്ത്രക്രീയകളും നിമിഷങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ വിജയകരമായി ചെയ്തു തീര്‍ക്കുന്നത്.
അടുത്തിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ശസ്ത്രക്രീയ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ 5000 കിലോമീറ്റര്‍ അകലെ നിന്ന് ശ്വാസകോശ ട്യൂമറുമായി പോരാടുന്ന ഒരു രോഗിയെ ഓപ്പറേഷന്‍ ചെയ്തു.
ഇത് ലോകത്തെ ആദ്യ വിദൂരശ്വസകോശ കാന്‍സര്‍ ഓപ്പറേഷന്‍ എന്നാണ് വാര്‍ത്തകള്‍ . രോഗി കഷ്ഗര്‍ എന്ന സ്ഥലത്തായിരുന്നു. ഡോക്ടര്‍ ഏറെ അകലെയുള്ള ഷാങ്ഹായ് ചെസ്റ്റ് ആശുപത്രിയിലും റോബോട്ടിന്റെ സഹായത്തോടെയാണ് ഡോക്ടര്‍ ഈ ശസാത്രക്രീയ നടത്തിയത്.
അങ്ങനെ ആദ്യത്തെ ഇന്‍ട്രാന്‍സിറ്റി റിമോട്ട് റോബോട്ടിക് സര്‍ജറി വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് ആശുപത്രി അധികൃതരും വൈദ്യശാസ്ത്രവും.
ഇത് ഭാവിയില്‍ വൈദ്യശാസ്ത്ര രംഗത്ത് വലിയ വിപ്ളവങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.