സൗദിയിലെ റിയാദ് പാസ്പോര്‍ട്ട് ഓഫിസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വന്‍ തീപിടുത്തം

Breaking News Middle East Top News

റിയാദ്: സൗദി ജവാസാത്ത് (പാസ്പോര്‍ട്ട്) വിഭാഗത്തിന്‍റെ തലസ്ഥാന നഗരിയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വന്‍ തീപുടുത്തം.

ഞായറാഴ്ച ഉച്ചയോടെയാണ് റിയാദിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് കെട്ടിടത്തില്‍ തീപിടുത്തം ശ്രദ്ധയില്‍പെട്ടത്.

തീപിടുത്തത്തില്‍ നിരവധി പ്രധാന ഫയലുകള്‍ നശിച്ചതായാണ് വിവരം. തീപിടുത്തം നടന്നയുടനെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായം സംഭവിച്ചിട്ടില്ല.

സൗദി സിവില്‍ ഡിഫന്‍സ് സേനയും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എയര്‍ കണ്ടീഷനിങ് യൂനിറ്റില്‍ നിന്നും ഇലക്‌ട്രിക് ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്നു റിയാദ് പാസ്പോര്‍ട്ട് വിഭാഗം മാധ്യമ പ്രതിനിധി സഊദ് അല്‍ റഷൂദ് വ്യക്തമാക്കി.

ഓഡിറ്റര്‍മാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ ഉടനടി കെട്ടിടത്തില്‍ നിന്നും പുറത്തിറക്കാനായതിനാല്‍ ആളപായം ഉണ്ടാകാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.