ഇറാന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ബലിയാടുകളായി കണക്കാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ബലിയാടുകളായി കണക്കാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Breaking News Middle East

ഇറാന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ബലിയാടുകളായി കണക്കാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ടെഹ്റാന്‍: കഴിഞ്ഞ വര്‍ഷത്തെ യിസ്രായേലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനുശേഷം ഇറാനിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ബലിയാടുകളായി ലക്ഷ്യം വയ്ക്കുന്നത് വര്‍ദ്ധിച്ചു വരികയാണെന്ന് വ്യക്തമാക്കുന്ന മതസ്വാതന്ത്ര്യ ഗ്രൂപ്പിന്റെ കൂട്ടായ്മയുടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

“സ്കേപ് ഗോട്ടസ്” എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മതവിശ്വാസങ്ങളുടെയോ പ്രവര്‍ത്തനങ്ങളുടെയോ പേരില്‍ അറസ്റ്റിലായ ക്രിസ്ത്യാനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇരട്ടിയായി.

139-ല്‍നിന്ന് 254 ആയി. തടവിലാക്കപ്പെട്ടതോ, നിര്‍ബന്ധിത ജോലിക്ക് വിധേയമാക്കപ്പെട്ടതോ ആയ ക്രിസ്ത്യാനികളുടെ എണ്ണം നോക്കുമ്പോഴും സമാനമായ ഒരു പ്രവണത നിരീക്ഷിക്കപ്പെട്ടു.

ഈ സംഖ്യ 25-ല്‍നിന്ന് 57 ആയി ഉയര്‍ന്നു. ആര്‍ട്ടിക്കിള്‍ 18, ഓപ്പണ്‍ ഡോര്‍സ്, ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്, മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ എന്നീ സംഘടനകളുടെ കൂട്ടായ്മയുടെ ഫലമാണ് ഈ റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസങ്ങളില്‍ ഇറാനില്‍ നടന്ന വ്യാപക പ്രതിഷേധ സമരങ്ങളില്‍ നിരവധി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.