കൂട്ടക്കൊല നടത്തിയ നാസിക്യാമ്പിന്റെ കാവല്‍ക്കാരനായിരുന്ന 93 കാരന് ശിക്ഷ

കൂട്ടക്കൊല നടത്തിയ നാസിക്യാമ്പിന്റെ കാവല്‍ക്കാരനായിരുന്ന 93 കാരന് ശിക്ഷ

Breaking News Global

കൂട്ടക്കൊല നടത്തിയ നാസിക്യാമ്പിന്റെ കാവല്‍ക്കാരനായിരുന്ന 93 കാരന് ശിക്ഷ
ഹാംബര്‍ഗ്: പോളണ്ടില്‍ 5230 പേരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ നാസി കോണ്‍സട്രേഷന്‍ ക്യാമ്പിന്റെ കാവല്‍ക്കാരനായിരുന്ന തൊണ്ണൂറ്റിമൂന്നുകാരന്‍ കുറ്റക്കാരനാണെന്നു 75 വര്‍ഷത്തിനുശേഷം കോടതി വിധി.

പോളണ്ടിലെ ഡാന്‍സിഹിനു സമീപം സ്റ്റട്ടോഫ്നാനി ക്യാമ്പിലെ എസ്.എസ്. ടവര്‍ കാവല്‍ക്കാരനായിരുന്നു ബ്രൂണോ ഡെയ്ക്കിനാണു ജര്‍മ്മനിയിലെ ഹാംബെര്‍ഗ്ഗ് കോടതി രണ്ടു വര്‍ഷം ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രായം കണക്കിലെടുത്ത് ഇയാള്‍ക്ക് “മരവിപ്പിച്ച തടവുശിക്ഷ” യാണ് വിധിച്ചത്. (അതായത് ജയില്‍വാസം ഒഴിവാക്കി).

ജീവിച്ചിരിക്കുന്ന നാസികളില്‍ ശിക്ഷിക്കപ്പെടുന്ന അവസാന കണ്ണികളില്‍ ഒരാളാണു ബ്രൂണോ. സ്റ്റട്ടോഫ് ക്യാമ്പില്‍ നിരവധി പേരെ കൊലപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ അസുഖം ബാധിച്ച് മരിക്കുകരയായിരുന്നു. ക്യാമ്പില്‍നിന്നും രക്ഷപെട്ട നാല്‍പ്പതോളം പേരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമാണ് ഏഴു പതിറ്റാണ്ടുകാലം നിയമയുദ്ധം നടത്തിയത്.

കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തില്ലെന്ന വാദത്തില്‍ വിചാരണയിലുടനീളം ബ്രൂണോ ഉറച്ചുനിന്നു. 1944-ല്‍ നാസി ക്യാമ്പില്‍ ജോലി ചെയ്യുമ്പോള്‍ ബ്രൂണോയ്ക്കു 17 വയസു മാത്രമായിരുന്നു പ്രായം. പ്രതിക്കു മൂന്നു വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ പ്രായാധിക്യമുള്ള തന്റെ കക്ഷി ജയില്‍വാസം അതിജീവിക്കില്ലെന്നും ശിക്ഷ ഒഴിവാക്കണമെന്നും ബ്രൂണോയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ക്യാമ്പില്‍ നടന്നതിനൊന്നും താന്‍ ഉത്തരവാദിയല്ലെന്നും സ്വമനസാലെയുള്ള കാവല്‍ ജോലിയല്ലായിരുന്നു ചെയ്തതെന്നും രക്ഷപെടാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നെങ്കില്‍ അവിടെനിന്നും ഒഴിവായേനെയെന്നും, ആ ഭ്രാന്തന്‍ നരകത്തിലൂടെ കടന്നുപോയവരോടും അവരുടെ ബന്ധുക്കളോടും മാപ്പു ചോദിച്ചിക്കുന്നു. ബ്രൂണോ ഇതിനെക്കുറിച്ച് പ്രതികരിച്ചു.

പോളണ്ടിലെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കാനായിരുന്നു 1939-ല്‍ നാസികള്‍ ക്യാമ്പ് തുറന്നത്. പിന്നീട് അവിടെ 1,10,000 തടവുകാരെ കുത്തിനിറച്ചു. ഏറെയും യഹൂദന്മാരായിരുന്നു. അവരില്‍ 65,000 പേര്‍ കൊല്ലപ്പെട്ടു.

നാസി യുഗത്തിനുശേഷം ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ബേക്കറി ജീവനക്കാരനായും ട്രക്ക് ഡ്രൈവറായും കെട്ടിട നിര്‍മ്മാണ തൊഴിലാളിയായുമൊക്കെയായിട്ടായിരുന്നു പിന്നീട് ബ്രൂണോ ജീവിതെ നയിച്ചിരുന്നത്. ഇതേ ക്യാമ്പിലെ 95 കാരനായ മറ്റൊരു മുന്‍ കാല്‍ക്കാരനും കുറ്റക്കാരനാണെന്നു കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇയാള്‍ ജയില്‍ശിക്ഷ അനുഭവിക്കണോയെന്ന കാര്യത്തില്‍ വുപ്പെട്ടല്‍ ജില്ലാ കോടതി പിന്നീട് അന്തിമ തീരുമാനം എടുക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.