തിളച്ച വെള്ളം കോവിഡിനെ കൊല്ലുമെന്നു പുതിയ കണ്ടെത്തല്‍

തിളച്ച വെള്ളം കോവിഡിനെ കൊല്ലുമെന്നു പുതിയ കണ്ടെത്തല്‍

Breaking News Middle East

തിളച്ച വെള്ളം കോവിഡിനെ കൊല്ലുമെന്നു പുതിയ കണ്ടെത്തല്‍
മോസ്ക്കോ: തിളച്ച വെള്ളത്തിന് സാര്‍സ് കോവ്-2 വൈറസിനെ പൂര്‍ണ്ണമായി നശിപ്പിക്കാനാകുമെന്ന് റഷ്യന്‍ ഗവേഷകര്‍ ‍.

ക്ളോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും, കടല്‍ വെള്ളത്തിലും വൈറസ് വ്യാപനം ഉണ്ടാകുന്നില്ലെന്നും വെള്ളത്തിന്റെ താപനിലയ്ക്കനുസരിച്ച് വൈറസിന്റെ ആയുസ്സിന് വ്യത്യാസം ഉണ്ടാകുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ളോറിനേറ്റ് ചെയ്ത ജലവും കൊറോണ വൈറസിനെ നശിപ്പിക്കുന്നു. ക്ളോറിന്‍ അടങ്ങിയ അണുനാശിനികള്‍ക്ക് 30 സെക്കന്റുകൊണ്ട് വൈറസിനെ നശിപ്പിക്കാനാകും. 30 ശതമാനം ഗാഢതയുള്ള ഈഥൈല്‍ ഐഡോ പ്രൊപ്പയില്‍ ആല്‍ക്കഹോള്‍ അര മിനിറ്റില്‍ 10 ലക്ഷം വൈറസിനെ നശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തരീക്ഷത്തിലെ സാധാരണ താപനിലയിലുള്ള ജലത്തില്‍ കൊറോണ വൈറസ് നിര്‍വ്വീര്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ 90 ശതമാനവും 72 മണിക്കൂറിനുള്ളില്‍ 99.9 ശതമാനവും നശിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

തിളച്ചു മറിയുന്ന വെള്ളത്തില്‍ കൊറോണ വൈറസ് തത്സമയം പൂര്‍ണ്ണമായി നശിക്കുന്നതായും കണ്ടെത്തി. റഷ്യയിലെ സ്റ്റേറ്റ് റിസേര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

Comments are closed.