പെന്തക്കോസ്തല്‍ സഭയുടെ ഇടപെടലിനെത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ തെരുവ് പ്രസംഗ നിരോധനം പിന്‍വലിച്ചു

പെന്തക്കോസ്തല്‍ സഭയുടെ ഇടപെടലിനെത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ തെരുവ് പ്രസംഗ നിരോധനം പിന്‍വലിച്ചു

Breaking News Europe

പെന്തക്കോസ്തല്‍ സഭയുടെ ഇടപെടലിനെത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ തെരുവ് പ്രസംഗ നിരോധനം പിന്‍വലിച്ചു

ലണ്ടന്‍: യു.കെ. തലസ്ഥാന നഗരിയായ ലണ്ടനില്‍ തെരുവ് സുവിശേഷ പ്രസംഗവും ലഘുലേഖകള്‍ വിതരണവും ബൈബിള്‍ വാക്യങ്ങളുടെ പൊതു പ്രദര്‍ശനവും നിരോധിക്കപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് വടക്കു പടിഞ്ഞാറന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള പെന്തക്കോസ്തല്‍ സഭയായ കിംഗ്ബറോ സെന്റര്‍ ചര്‍ച്ചിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് നിരോധനം അധികാരികള്‍ക്ക് പിന്‍വലിക്കേണ്ടതായി വന്നു.

ഹില്ലിംഗ്ഡണ്‍ കൌണ്‍സില്‍ തെരുവു പ്രസംഗം, ലഘുലേഖ വിതരണം, ബൈബിള്‍ വാക്യങ്ങളുടെ പ്രദര്‍ശനം എന്നിവ ഉക്സ്ബ്രിഡ്ജ് ടൌണ്‍ സെന്ററില്‍ നിരോധിച്ചിരുന്നു. ക്രിസ്ത്യന്‍ സാഹിത്യങ്ങള്‍ വിതരണം ചെയ്യല്‍ ബൈബിള്‍ പ്രമേയമുള്ള പോസ്റ്റുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കി.

സാമൂഹിക വിരുദ്ധ പെരുമാറ്റം തടയും എന്ന ലക്ഷ്യത്തോടെയുള്ള വിവാദ ഉത്തരവ് പ്രകാരം കുറ്റഴാളികള്‍ക്ക് 100വ പൌണ്ട് പിഴ ചുമത്തി. ക്രിസ്ത്യന്‍ ലീഗല്‍ സെന്ററ് (സിഎല്‍സി) യെ പ്രതിനിധീകരിച്ച് സഭ ജുഡീഷ്യല്‍ പുന പരിശോധനയ്ക്ക് അപേക്ഷ നല്‍കി.

നിയമപരമായി നേരിടാന്‍ ഹൈക്കോടതി അനുവദിച്ചു. കേസില്‍ വിശദമായ ചര്‍ച്ചകള്‍ക്കും വാദങ്ങള്‍ക്കും ശേഷം ഹില്ലിംഗ്ഡണ്‍ കൌണ്‍സില്‍ ഒരു പ്രസ്താവനയില്‍ ഉത്തരവ് തിരുത്തിയതായി സ്ഥിരീകരിച്ചു.

രാഷ്ട്രീയമോ മതപരമോ ആയ ഉദ്ദേശത്തിനോ ഒരു ചാരിറ്റിയുടെ പേരിലോ അല്ലെങ്കില്‍ അവരുടെ പേരിലോ വിതരണം ചെയ്യുന്നിടത്ത് ഇത് ബാധകമല്ല എന്നു വ്യക്തമാക്കി.

പാസ്റ്റര്‍ ബലോഗണ്‍ അനുകൂലമായ ഉത്തരവില്‍ ആശ്വാസം പ്രകടിപ്പിച്ചു. മുന്‍ നിയന്ത്രണങ്ങളെ അടിച്ചമര്‍ത്തല്‍ എന്നു വിളിച്ചു. നിയമനിര്‍മ്മാണ ക്രമത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. അതായത് ഞങ്ങള്‍ക്ക് ഉക്സ്ബ്രിഡ്ജിലെ ജനങ്ങളുമായി സുവിശേഷം പങ്കിടാന്‍ കഴിഞ്ഞില്ല. ബലോഗണ്‍ പറഞ്ഞു.

ഈ കേസും ഇത് ഉയര്‍ത്തുന്ന ഒരു അവബോധവും രാജ്യമെമ്പാടും ഒരു മാതൃക സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പിഎല്‍സി ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ്രിയ വില്യംസ് ഈ മാറ്റത്തെ സ്വാഗതം ചെയ്തു. യൂറോപ്യന്‍ രാഷ്ട്രമായ യു.കെ. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമാണ്.

നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിലേക്ക് ക്രിസ്ത്യന്‍ മിഷണറിമാരെ അയച്ചിട്ടുള്ള പാരമ്പര്യമുള്ള രാജ്യത്താണ് സുവിശേഷ പ്രസംഗവും പ്രചരണവും നിരോധിച്ചുകൊണ്ടുള്ള അധികാരികളുടെ ഉത്തരവുണ്ടായതെന്നത് ലജ്ജാകരമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.