ദൈവത്തെ “അവളെന്ന്’“ വിളിക്കണം: അനുമതി തേടി വനിതാ വൈദികര്‍

Breaking News Global Middle East Top News

ദൈവത്തെ “അവളെന്ന്’“ വിളിക്കണം: അനുമതി തേടി വനിതാ വൈദികര്‍
ലണ്ടന്‍ : സമൂഹത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരുടെ എണ്ണം വരദ്ധിച്ചു വരികയാണ്. പലപ്പോഴും ഇത്തരക്കരുടെ പല ആവശ്യങ്ങള്‍ ന്യായമായതുമാണ്. ഓരോ രാജ്യങ്ങളിലെയും ജീവിത സാഹചര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുസരിച്ച് സ്ത്രീകള്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നതും നല്ല കാര്യമാണ്.

 

ദൈവ സഭകള്‍ക്ക് പുറത്തുള്ള സ്വാതന്ത്ര്യ വാദം തെറ്റായാലും ശരിയായാലും രണ്ടിനെയും അനുകൂലിക്കന്‍ ധാരാളം പേരും കാണും. എന്നാല്‍ ഇപ്പോള്‍ ഒരു ക്രൈസ്തവ സഭയില്‍ ഇത്തരം സ്ത്രീ സ്വാതന്ത്ര്യ വാദികള്‍ രംഗത്തു വന്നു തുടങ്ങി. സധാരണ സ്ത്രീകളല്ല അവര്‍ ‍; അതും വനിതാ വൈദികര്‍ എന്നതാണ് പ്രത്യേകത. അതും ദൈവത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന പുതിയ മനോഭാവത്തോടുകൂടിയാണ് പോക്ക്. ഇക്കൂട്ടരുടെ ഇപ്പോഴത്തെ വാദം അതിരു കടക്കുന്നതാണോ എന്നു ക്രൈസ്തവ സമൂഹം ചര്‍ച്ച ചെയ്ത് വിലയിരുത്തട്ടെ.!

 
ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് പരിചയപ്പെടുത്തുന്നത്. പ്രാര്‍ത്ഥനകളില്‍ ദൈവത്തെ വനിതയെന്ന നിലയില്‍ സംബോധന ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ബ്രിട്ടണിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ വനിതാ വൈദികര്‍ രംഗത്തു വന്നതാണ് വാര്‍ത്ത. ഓക്സ്ഫോര്‍ഡ് ട്രിനിറ്റി കോളേജ് ചാപ്ലൈന്‍ റവ. എമ്മ പേര്‍സിയുടെ നേതൃത്വത്തിലാണ് നീക്കം. ദൈവത്തെ പുരുഷനെന്ന രീതിയില്‍ അഭിസംബോധന ചെയ്യുന്നത് വിവേചനമണെന്നാണ് ഇവരുടെ വാദം.

“പുരുഷ വിശേഷണങ്ങള്‍ നല്‍കുമ്പോള്‍ ദൈവം പുരുഷനാണെന്നു തെറ്റിധരിക്കപ്പെടും. സ്ത്രീകള്‍ക്കുള്ള ഗുണങ്ങളും ദൈവത്തിലുണ്ട്. അതിനാല്‍ പ്രാര്‍ത്ഥനകളില്‍ വിശ്വാസികളുടെ താല്‍പ്പര്യമനുസരിച്ച് പുരുഷ/സ്ത്രീ സംബോധനകള്‍ ദൈവത്തിനു നല്‍കണം“. അവര്‍ ആവശ്യപ്പെടുന്നു. വൈദികരായ ഹിലാരി കോട്ടണ്‍ ‍, ലിന്‍ഡ്സേ ല്യുവ്ലന്‍ തുടങ്ങിയവരും ഈ ആവശ്യം ഉന്നയിച്ചു രംഗത്തു വരുന്നുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനു മൂന്നു വനിതാ ബിഷപ്പുമാരാണുള്ളത്.

 

ഇവരുടെ പിന്തുണയും പുതിയ വാദഗതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും സത്താന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേക്കാളും ക്രൈസ്തവ സഭകളില്‍ വ്യാപരിച്ചു വരുന്നത് ഇന്ന് യഥാര്‍ത്ഥ ദൈവ ജനത്തിന് ഭീഷണിയാണ്. അതുകൊണ്ട് ദൈവ മക്കളായ നമ്മള്‍ ഇത്തരം അന്യായ വാദഗതികള്‍ക്കെതിരെ പ്രതികരിക്കണം, പോരാടണം. വിശുദ്ധ ബൈബിള്‍ പറയുന്നു “ദൈവം ആത്മാവാകുന്നു” (യോഹ. 4:24). ദൈവത്തിന്റെ മൂന്ന് ആളത്വങ്ങളാണ് പിതാവ്, പുത്രന്‍ ‍, പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെപ്പറ്റി പിതാവും, പുത്രനും ആത്മാവെന്നാണ് വിശേഷിപ്പിക്കുന്നത്. അപ്പോസ്തോലനായ പൌലോസ് പുത്രനായ യേശുവിനെപ്പറ്റി പറയുന്നത് “കര്‍ത്തവ് ആത്മാവാകുന്നു“ (2 കൊരി. 3:17) എന്നാണ്.

 

ദൈവിക ത്രിത്വം ആത്മ സ്വരൂപികളാകുന്നു എന്നു മനസ്സിലാക്കാം. ആത്മാവാകുന്ന ദൈവത്തില്‍ നിന്നും ജീവന്റെ നിരവധി ഘടകങ്ങള്‍ പുറപ്പെടുന്നു എന്ന് വ്യക്തമാകുന്നു. മണ്ണുകൊണ്ടു മെനഞ്ഞ മനുഷ്യനില്‍ ദൈവം ജീവശ്വാസം ഊതിയപ്പോള്‍ മനുഷ്യന്‍ ജീവനുള്ള ദേഹിയയിത്തീര്‍ന്നു. (ഉല്‍പ്പത്തി 2:7). അവിടുന്ന് എല്ലാവര്‍ക്കും ജീവനും ശ്വാസവും നല്‍കുന്നു (അ.പ്രവ.17:25) എന്നും വായിക്കുന്നു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക. (ഉല്‍പ്പത്തി 3:22). ഇവിടെ ദൈവത്തിന്റെ ത്രിയേക സ്വഭാവം വെളിപ്പെടുന്നു.

 

പിതാവ്, പുത്രന്‍ ‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ പുത്രനായ യേശുവിനെക്കുറിച്ച് ദൈവത്തിന്റെ വഗ്ദത്തം ഇപ്രകാരം വെളിപ്പെടുത്തുന്നു. “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളില്‍ ഇരിക്കും” (യെശ. 9:6). എന്നും വായിക്കുന്നു. പിതാവായ ദൈവം മകനായ യേശുവിനെ അവന്‍ എന്നു സംബോധന ചെയ്യുന്നു. ക്രിസ്തു പിതാവെന്നും ദൈവത്തെ സംബോധന ചെയ്യുന്നു.

 

ബൈബിളില്‍ പിതാവ്, പുത്രന്‍ , മകന്‍ എന്നിങ്ങനെ പരസ്പരം സംബോധന ചെയ്യുന്നതിനാല്‍ മനുഷ്യര്‍ക്ക് പിതവ്, പുത്രന്‍ , മകന്‍ എന്നതിനു പകരം മാതാവ്, പുത്രി, മകള്‍ എന്നു തരം പോലെ ദൈവത്തെ അഭിസംബോധന ചെയ്യുവാന്‍ സാദ്ധ്യമല്ല. അത് പപമാണ്. കാരണം ബൈബിള്‍ ദൈവ വചനമാണ്. വചനം ദൈവമാണ് അതില്‍ വിശ്വസിക്കുക..

Leave a Reply

Your email address will not be published.