യിസ്രായേല്‍ വിരുദ്ധ പക്ഷപാതം: ട്രംപ് യുനെസ്കോയില്‍നിന്ന് യു.എസിനെ പിന്‍വലിച്ചു
ഐക്യരാഷ്ടസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയില്‍ (യുനെസ്കോ)യില്‍നിന്ന് അമേരിക്ക വീണ്ടും പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഏജന്‍സിയുടെ യിസ്രായേല്‍ വിരുദ്ധ നിലപാട്, ഭിന്നിപ്പിക്കുന്ന സാംസ്ക്കാരിക അജണ്ട, പലസ്തീന്‍ അനുകൂല പക്ഷപാതം എന്നിവ ചൂണ്ടിക്കാട്ടിയാണ് നിലപാട് വ്യക്തമാക്കിയത്.
ഈ വര്‍ഷം ആദ്യം ട്രംപ് ഉത്തരവിട്ട 90 ദിവസത്തെ അവലോകനത്തെ തുടര്‍ന്നാണ് ഈ തീരുമാനം. അദ്ദേഹത്തിന്റെ നിലവിലെ കാലയളവില്‍ ഒരു യു.എന്‍. ഏജന്‍സിയില്‍നിന്നുള്ള മൂന്നാമത്തെ പ്രധാന പിന്മാറ്റമാണിത്.
യുനെസ്കോ സാമൂഹികവും സാംസ്ക്കാരികവുമായ വിഭാഗീയ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളിലും വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ (ഡിജെഐ) പരിപാടികളിലും യു.എന്‍. ഏജന്‍സി നല്‍കുന്ന ഊന്നല്‍ അമേരിക്കന്‍ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
2026 ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പിന്‍വാങ്ങലിനെ യു.എന്‍ പക്ഷപാതത്തിനെതിരായ ധീരമായ നിലപാടായി യിസ്രായേല്‍ ഉദ്യോഗസ്ഥര്‍ പ്രസംശിച്ചു. യു.എന്‍ സംവിധാനത്തില്‍ നീതിയും ന്യയമായ പരിഗണനയ്ക്കുള്ള യിസ്രായേലിന്റെ അവകാശവും പ്രോത്സാഹിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഒരു ആവശ്യമായ നടപടിയാണിത്.
ഈ രംഗത്തെ രാഷ്ട്രീയ വല്‍ക്കരണം കാരണം പലപ്പോഴും ചവിട്ടിമെതിക്കപ്പെടുന്ന ഒരു അവകാശമാണിത്. യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ പാര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
2017-ല്‍ യു.എസ്. ആദ്യമായി യുനെസ്ക്കോയില്‍നിന്നു പിന്മാറിയതിനുശേഷം യുനെയ്കോയുടെ ധനസഹായത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിരുന്നു.

