ചൈനയില്‍ ഹൌസ് ചര്‍ച്ചില്‍ റെയ്ഡ്; ആരാധന നിറുത്തി വയ്പ്പിച്ചു
ഷെന്‍ഷെന്‍ : ചൈനയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഹൌസ് ചര്‍ച്ചില്‍ പോലീസ് റെയ്ഡു നടത്തി ആരാധന നിറുത്തി വയ്പ്പിച്ചു.
മാര്‍ച്ച് 31ന് ഗ്വാങ്ഡങ് പ്രവിശ്യയിലെ ഷെന്‍ഷെനില്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹൌസ് ചര്‍ച്ചിലാണ് പത്തോളം സുരക്ഷാ പോലീസ് എത്തി പരിശോധന നടത്തിയത്. ഇവിടെ സഭാ ആരാധനയും ബൈബിള്‍ ക്ലാസ്സുകളും നടക്കുന്നുണ്ടായിരുന്നു.
അനധികൃതമായി കൂടിവരവുകള്‍ നടത്തി എന്നാരോപിച്ചാണ് പോലീസ് ആരാധനാ ഹാള്‍ പൂട്ടിച്ചത്. ചൈനയില്‍ ഇത്തരത്തില്‍ ആരാധനയ്ക്കു അനുമതി ലഭിക്കാത്ത പതിനായിരക്കണക്കിനു ഹൌസ് ചര്‍ച്ചുകള്‍ ഉണ്ട്. ഇവിടേക്ക് അനുദിനം ധാരാളം വിശ്വാസികള്‍ കടന്നുവന്ന് കര്‍ത്താവിനെ ആരാധിച്ചു വരുന്നു.

