മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍

മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍

Breaking News India Kerala

മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍ പിസിഐ കേരളാ യാത്രയ്ക്കു സമാപനം

മതവിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അതു സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ‍.

പെന്തക്കോസ്ത് കൌണ്‍സില്‍ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റിന്റെ കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒരു വര്‍ഷത്തിനിടെ നാനൂറോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷെ വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ഫാസിസ്റ്റ് ശക്തിക്കും കഴിയില്ല. വിലപേശലിന് ഇറങ്ങിപ്പുറപ്പെടാത്ത വിഭാഗമാണ് പെന്തക്കോസ്ത് സഭ.

ഒട്ടേറെ പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് സഭ വളര്‍ന്നത്. സഭയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനം മാതൃകയാണ്.

കേരളം ഇന്നു നേരിടുന്ന ഒന്നാമത്തെ വിഷയം ലഹരി മരുന്നാണ്. ലഹരി മരുന്നു സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ ക്രമസമാധാനം തകരുന്ന സാഹചര്യമാണ്. സഭ ഉന്നയിക്കുന്ന പരാതികള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിസിഐ ദേശീയ പ്രസിഡന്റ് എന്‍ ‍.എം. രാജു, സംസ്ഥാന പ്രസിഡന്റ് നോബിള്‍ പി. തോമസ്, ജനറല്‍ സെക്രട്ടറി ജെയിംസ് പാണ്ടനാട്, സെക്രട്ടറി ജിജി ചാക്കോ തേക്കുംതോട്, ചെയര്‍മാന്‍ ജേക്കബ് കുര്യന്‍ ‍, ജനറല്‍ കണ്‍വീനര്‍ കെ.എം. തോമസ്, പി.കെ. യേശുദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുക, സ്ത്രീധന കൊലപാതകങ്ങളും ഗാര്‍ഹിക പീഢനങ്ങളും തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണു കേരള യാത്ര നടത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.