യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി

യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി

Asia Breaking News Europe Global

യുക്രൈനുവേണ്ടി ക്രിസ്ത്യന്‍ ‍-യഹൂദ സംയുക്ത പ്രാര്‍ത്ഥന നടത്തി

കീവ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരായി കീവില്‍ സംയുക്ത പ്രാര്‍ത്ഥന നടത്തി. 31-ാം സങ്കീര്‍ത്തനം വായിച്ച് ധ്യാനിച്ചാണ് പ്രാര്‍ത്ഥനയ്ക്കു സാക്ഷ്യം വഹിച്ചത്.

ഉക്രൈന്‍ ബൈബിള്‍ സൊസൈറ്റി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അനാറ്റോലി റെയ്ചിനെറ്റ്സും കീവിലെ യഹൂദ റബ്ബി യാക്കോവ് ഡോവ് ബ്ളെയ്ക് എന്നീ പ്രമുഖര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ നിരവധി ക്രൈസ്തവ-യഹൂജ നേതാക്കള്‍ സന്നിഹിതരായിരുന്നു.

ലോകത്തിലെ മുഴുവന്‍ ക്രൈസ്തവരും ഉക്രൈനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് യുക്രൈന്‍ ചര്‍ച്ച് പാസ്റ്റര്‍ കൂടിയായ റെയ്ചിനെറ്റ്സ് പറഞ്ഞു. ലോകത്തിന്റെ മിക്കയിടങ്ങളില്‍നിന്നും നിരവധി പ്രമുഖ പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥനാ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സങ്കീര്‍ത്തനം 31 പ്രതികൂലങ്ങള്‍ക്കു നടുവില്‍ ദാവീദിന്റെ ഒരു പ്രാര്‍ത്ഥനാ സങ്കീര്‍ത്തനമാമെന്നും അദ്ദേഹം ഓര്‍പ്പിക്കുകയുണ്ടായി. റഷ്യ എന്ന മഹാശത്രുവിനെ ദൈവം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***