യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം

യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം

Breaking News Europe Kerala

യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം
ന്യൂഡെല്‍ഹി: യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യാക്കാരുടെ ഉള്ളിലും തീ കത്തുകയാണ്. അതിനു കാരണം യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം പേരും ഇന്ത്യാക്കാരാണ് എന്നതിനാലാണ്.

യുക്രൈനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. 2020-ല്‍ യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ 24 ശതമാനവും ഇന്ത്യാക്കാരായിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് യുക്രൈന്‍ പ്രിയങ്കര രാജ്യമാകുന്നതെന്നു പരിശോധിക്കാം. ഇന്ത്യയെ അപേക്ഷിച്ച് യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം വളരെ ചിലവ് കുറഞ്ഞ ഒന്നാണ്. ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം താരതമ്യേന ചിലവ് കുറഞ്ഞതാണെങ്കിലും സ്വകാര്യ മേഖലയില്‍ ഇത് ഒരു കോടിക്ക് മുകളില്‍വരെ ആകുവാന്‍ സാദ്ധ്യതയുണ്ട്.

എന്നാല്‍ യുക്രൈനില്‍ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ പോലും ഇന്ത്യയെ അപേക്ഷിച്ച് ചുരുങ്ങിയത് 17 ലക്ഷം മുതല്‍ 20 ലക്ഷം വരെയെങ്കിലും മെഡിക്കല്‍ ഫീസ് കുറവാണ്. ഇവിടുത്തേക്കാള്‍ സൌകര്യമുണ്ടെന്നുള്ളതും എടുത്തു പറയത്തക്ക പ്രത്യേകതയാണ്. 30 ലക്ഷം മുടക്കിയാല്‍ ഒരു എംബിബിഎസ് കോഴ്സ് (സര്‍വ്വ ചിലവും ഉള്‍പ്പെടെ) പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നു പറയപ്പെടുന്നു.

മാത്രമല്ല പഠനത്തിനായി ഇംഗ്ളീഷ് ഭാഷയാണ് ഉപയോഗിക്കുന്നത് എന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പ്രധാനമായ കാരണമാണ്. മറ്റൊന്ന് ഇവിടെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ട ആവശ്യമില്ല എന്നതാണ്. നാട്ടിലെ കോളേജുകളില്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുന്നതുപോലെ മാര്‍ക്ക് അനുസരിച്ച് മെഡിക്കല്‍ കോഴിസിനു ചേരാന്‍ കഴിയും.

എന്നാല്‍ യുക്രൈനില്‍ മെഡിക്കല്‍ കോഴ്സ് പാസ്സായതുകൊണ്ട് ഇന്ത്യയില്‍ വന്ന് പ്രാക്ടീസ് ആരംഭിക്കാന്‍ സാധിക്കില്ല. വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്തവര്‍ ഇന്ത്യയില്‍ എത്തിയാല്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാം പാസ്സാകേണ്ടതുണ്ട്.

ഈ പരീക്ഷ പാസ്സായാല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കും. പ്രതിവര്‍ഷം 4000-ത്തോളം പരീക്ഷാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതുന്നതിന് ഹാജരാകുന്നത്. എന്നാല്‍ ഇവരില്‍ വെറും 700 പേരോളം മാത്രമാണ് പരമാവധി പരീക്ഷ ജയിച്ച് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കുന്നത്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***