വിശ്വാസികളെ സംരക്ഷിക്കാന്‍ യു.കെ. സര്‍ക്കാര്‍ ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളെ ലക്ഷിമിടുന്നു
ലണ്ടന്‍: ലോകമെമ്പാടും ക്രിസ്ത്യാനികള്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ മതസ്വാതന്ത്ര്യമോ, വിശ്വാസമോ സംരക്ഷിക്കുന്നതില്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ഇന്ത്യ ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നു.
എഫ്ഒആര്സി യു.കെയുടെ പുതുതായി നിയമിതനായ പ്രത്യേക ദൂതനും നോര്‍ത്ത് നോര്‍ത്തം ബര്ലിന്സിലെ എംപിയുമായ ഡേവിഡ് സ്മിത്താണ് ഈ നീക്കം പ്രഖ്യാപിച്ചത്. ടിയര്‍ ഫണ്ടിലും ബൈബിള്‍ സൊസൈറ്റിയിലും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ക്രിസ്ത്യാനിയാണ് സ്മിത്ത്.
ലണ്ടനിലെ ഒരു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു: ഓപ്പണ്‍ ഡോര്‍സ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും 380 ദശലക്ഷം ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം.
മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളും സാമൂഹിക ഗ്രൂപ്പുകളും നടപ്പിലാക്കുന്ന പീഢനം ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും നടക്കുന്നു.
സാമൂഹിക ബഹിഷ്ക്കരണം, പോലീസ് പീഢനം, അനിയന്ത്രിതമായ തടങ്കല്‍, പൌരത്വം നിഷേധിക്കല്‍, ആക്രമണം, മതപരമായ ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, പീഢനം, കൊലപാതകങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. വീയറ്റ്നാം, അള്‍ജീരിയ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്, ചൈന, സിറിയ, യുക്രൈന്, അഫ്ഗാനിസ്ഥാന്, ഇറാക്ക് എന്നിവയാണ് 10 രാജ്യങ്ങള്‍.
സ്മിത്ത് ഈ എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ച് സഹകരിക്കുക, ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കുക, പ്രധാന ഉഭയകക്ഷി ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, വിവിധ സമൂഹങ്ങളുമായി പ്രവര്‍ത്തിക്കുക എന്നിവ ഉള്‍പ്പെടുന്നു.

