ചന്ദ്രനില്‍ 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് പട്ടണം നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്ക്

ചന്ദ്രനില്‍ 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് പട്ടണം നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്ക്

Breaking News Top News

ചന്ദ്രനില്‍ 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ക്ക് പട്ടണം നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്ക്

ടെക് ശതകോടീശ്വരനും എയ്റോസ്പേസ് സ്ഥാപനമായ സ്പേസ് എക്സിന്റെ സ്ഥാപകനുമായ ഇലോണ്‍ മസ്ക് വമ്പന്‍ പദ്ധതി തിരക്കിലാണ്.

ചന്ദ്രനില്‍ സ്വന്തമായി വളരുന്ന നഗരം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചൊവ്വയില്‍ മനുഷ്യവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ വേഗതയുള്ളതും യാഥാര്‍ത്ഥ്യവുമായ പദ്ധതിയാണിതെന്നാണ് മസ്കിന്റെ വിശദീകരണം.

പത്ത് വര്‍ഷത്തിനുള്ളില്‍ ചന്ദ്ര പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും എന്നാല്‍ ചൊവ്വായിലേത് ഇരട്ടി വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും മസ്ക് ചൂണ്ടിക്കാട്ടി.

ഓരോ പത്തു ദിവസവും ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് മസ്ക് അവകാശപ്പെടുന്നു. ഓരോ യാത്രയ്ക്കും രണ്ടു ദിവസം വേണ്ടി വരും.

അതേ സമയം ചൊവ്വായിലേക്ക് ഉള്ള ദൌത്യങ്ങള്‍ ഗ്രഹങ്ങളുടെ വിന്യാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇത് ഏകദേശം 26 മാസത്തിലൊരിക്കലാണ് സംഭവിക്കുന്നത്.

6 മാസത്തെ യാത്ര ആവശ്യമാണെന്നും മസ്ക് വ്യക്തമാക്കി. ചൊവ്വാ മിഷനുകള്‍ തയ്യാറാക്കുന്നത് തുടരും.

അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ചൊവ്വായില്‍ ഒരു വാസസ്ഥലം നിര്‍മ്മിക്കാന്‍ ആരംഭിക്കുക എന്നതാണ് ലക്ഷ്യം.

ചൊവ്വായില്‍ നഗരം നിര്‍മ്മിക്കുമെന്നും മസ്ക് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.