തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു

തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു

Breaking News India

തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു
കരിംനഗര്‍ ‍: തെലുങ്കാനയില്‍ പ്രാദേശിക ദൈവസഭയുടെ ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു.

മാര്‍ച്ച് 1-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് കരിംനഗര്‍ ജില്ലയിലെ മഹാദേവപുര മണ്ഡല്‍ ഗ്രാമത്തിലെ അമ്പാടിപള്ളിയില്‍ പാസ്റ്റര്‍ സമുദ്രലീ ബാബു റാവു ശുശ്രൂഷിക്കുന്ന സഭയുടെ ആരാധന നടക്കുന്ന ഷെഡ്ഡാണ് ഒരു സംഘം അക്രമികള്‍ എത്തി നശിപ്പിച്ചത്.

2013-ല്‍ പാസ്റ്റര്‍ ബാബു റാവു ഒരു സ്വകാര്യ വ്യക്തിയില്‍നിന്നും വിലയ്ക്കു വാങ്ങിയ 12 സെന്റ് വസ്തുവിലാണ് വലിയ ഷെഡ്ഡു കെട്ടി ആരാധന നടത്തി വന്നിരുന്നത്. സുവിശേഷ പ്രവര്‍ത്തിനെതിരായി പ്രദേശത്തുള്ള ചിലര്‍ സംഘടിച്ചെത്തി ഷെഡ്ഡ് പൊളിച്ചു നശിപ്പിക്കുകയായിരുന്നു.

ഒന്നര കിലോമീറ്റര്‍ അകലെ താമസിക്കുന്ന പാസ്റ്റര്‍ ബാബു റാവു വിവരം അറിഞ്ഞെത്തി അക്രമികളോട് ആരാധനാലയം നശിപ്പിക്കരുതെന്ന് യാചിച്ചിട്ടും അവര്‍ ചെവികൊണ്ടില്ല. ഞായറാഴ്ചകളില്‍ ഇവിടെ 80-ഓളം വിശ്വാസികള്‍ കടന്നുവന്നു കര്‍ത്താവിനെ ആരാധിക്കുന്ന ആരാധനാലയമാണിത്.

മെറ്റല്‍ ഷീറ്റുകള്‍കൊണ്ടു നിര്‍മ്മിച്ച ഷെഡ്ഡാണിതെങ്കിലും ആത്മാക്കള്‍ കടന്നുവരുന്നതില്‍ സഭയ്ക്കു വലിയ ആത്മീക സന്തോഷം അനുഭവിക്കാറുണ്ടെന്നും മിക്കപ്പോഴും പകലുകളിലും രാത്രികളിലും യോഗങ്ങള്‍ നടക്കാറുണ്ടെന്നും പാസ്റ്റര്‍ കണ്ണീരോടെ പറഞ്ഞു.

ആദിവാസി കുടിലുകളില്‍നിന്നുമുള്ളവരായിരുന്നു ഏറെയും വിശ്വാസികള്‍ ‍. സമൂഹത്തില്‍ അവഗണനകള്‍ നേരിട്ടുകൊണ്ട് ജീവിതം മുന്നോട്ടു നയിക്കുന്നതിനിടയില്‍ കര്‍ത്താവിയ യേശുക്രിസ്തുവിന്റെ സ്നേഹവും വീണ്ടെടുപ്പും പ്രാപിച്ച ആത്മാക്കള്‍ ദൈവസഭയില്‍ വളരെ പ്രത്യാശയോടെ കര്‍ത്താവിനെ ആരാധിച്ചു വരികയായിരുന്നു.

ഈ പ്രതികൂലം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് അടുത്തകാലത്ത് തെലുങ്കാനയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 2018-ല്‍ ക്രൈസ്തവര്‍ക്കെതിരെ 24 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ദൈവമക്കള്‍ ഈ സഭയെയും പ്രവര്‍ത്തനങ്ങളെയും ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുക.

1 thought on “തെലുങ്കാനയില്‍ ആരാധനാലയം തകര്‍ത്തു

  1. Pingback: Homepage

Comments are closed.