ആഫ്രിക്കന്‍ മണ്ണില്‍ സുവിശേഷത്തിനായി യഹൂദ ദമ്പതികള്‍ 5 മില്യന്‍ ഡോളര്‍ നല്‍കി

ആഫ്രിക്കന്‍ മണ്ണില്‍ സുവിശേഷത്തിനായി യഹൂദ ദമ്പതികള്‍ 5 മില്യന്‍ ഡോളര്‍ നല്‍കി

Africa Breaking News Middle East

ആഫ്രിക്കന്‍ മണ്ണില്‍ സുവിശേഷത്തിനായി യഹൂദ ദമ്പതികള്‍ 5 മില്യന്‍ ഡോളര്‍ നല്‍കി
ന്യുയോര്‍ക്ക്: സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യഹൂദന്റെ സ്വന്തം മണ്ണായ യിസ്രായേലില്‍ ശക്തമായ എതിര്‍പ്പുകളുണ്ടാകാറുണ്ടെന്ന് വാര്‍ത്തകള്‍ വരുന്നത് സാധാരണമാണ്.

കാരണം യെഹൂദന് കര്‍ത്താവായ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷവുമായി എന്തു ബന്ധമാണുള്ളത് എന്നാണ് പലരും ചോദിക്കാറുള്ളത്. എന്നാല്‍ അമേരിക്കയിലെ ന്യുയോര്‍ക്കില്‍നിന്നും ഈ ചിന്തയ്ക്ക് വിപരീതമായി ഒരു നല്ല വാര്‍ത്ത വന്നിരിക്കുകയാണ് ഒരു യഹൂദ ദമ്പതികളില്‍നിന്നും.

ആഫ്രിക്കന്‍ വന്‍കരയുടെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ബറുണ്ടി (റിപ്പബ്ളിക് ഓഫ് ബറുണ്ടി) എന്ന രാജ്യത്ത് സുവിശേഷം എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷണറിമാര്‍ക്ക് ധന സഹായം ചെയ്തത് ന്യുയോര്‍ക്കിലെ ബിസിനസ്സ്കാരനും മനുഷ്യ സ്നേഹിയുമായ മാര്‍ക് ജെര്‍സണ്‍ ‍, ഭാര്യ എറിക ജെര്‍സണ്‍ എന്നിവരാണ്. 5 മില്യണ്‍ ഡോളറാണ് ഈ ദമ്പതികള്‍ നല്‍കിയത്. മിഷണറിമാരെ വിശുദ്ധ ജനം എന്നാണ് ഈ ദമ്പതികള്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.

ഒരു കോടി ജനങ്ങള്‍ മാത്രം താമസിക്കുന്ന ബറുണ്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മിഷണറി ഡോക്ടര്‍മാര്‍ക്ക് ധനസഹായം ചെയ്തതോടെ, ദൈവം പാവപ്പെട്ടവരെ സഹായിക്കാന്‍ നിയോഗം തന്നു എന്നാണ് ദമ്പതികള്‍ അഭിമാനിക്കുന്നത്.

അപരിചിതരായവരെ സഹായിക്കണമെന്ന് വിശുദ്ധ ബൈബിളില്‍ യഹൂദന്മാരുടെ തോറയില്‍ 36 പ്രാവശ്യം പ്രസ്താവിക്കുന്നുണ്ടെന്ന് ജെര്‍സണും ഭാര്യയും പറഞ്ഞു. എറിക ഒരു റബ്ബിയാണ്. യഹൂദ മതപണ്ഡിത. ദൈവവചനം കൂടുതലായി അറിയാവുന്ന വ്യക്തിയും, ദൈവമക്കളോടുള്ള കടപ്പാടുകള്‍ മനസ്സിലാക്കുന്ന വ്യക്തിയുമാണെന്ന് ജെര്‍സണ്‍ തന്നെ വ്യക്തമാക്കുന്നു.

ജെര്‍സണ്‍ ആഫ്രിക്കന്‍ മിഷന്‍ ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്‍ എന്ന സംഘടനയുമായി ചേര്‍ന്ന് ധനസഹായം നല്‍കുന്നത് അനേകായിരം ദരിദ്ര കുടുംബങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷകളും നല്‍കുന്നു. ബറുണ്ടിയിലെ ജനങ്ങളില്‍ 90 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതില്‍ 70 ശതമാനം കത്തോലിക്കരും.

ദൈവവചനം ശരിയായ രീതിയില്‍ മനസ്സിലാക്കാത്തവരും ജാതികളെപ്പോലെ ആചാരങ്ങള്‍ നടത്തുന്നവരുമാണ് ഇവിടത്തെ ജനവിഭാഗങ്ങള്‍ ‍. ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കുന്നവര്‍. ആതുര സേവനത്തിലൂടെ കര്‍ത്താവിന്റെ മാറ്റമില്ലാത്ത സത്യ സുവിശേഷം ജനങ്ങളുമായി പങ്കുവെയ്ക്കുകയാണ് മിഷണറിമാരുടെ ലക്ഷ്യമെന്ന് സംഘത്തിലെ ഒരു ഡോക്ടര്‍ പറഞ്ഞു.

ബറുണ്ടിയിലെ ജനങ്ങളില്‍ ശരാശരി ജീവിതം നയിക്കുന്നത് ദിവസവും ഒരു ഡോളറില്‍താഴെ വരുമാനത്തിലാണെന്ന് മിഷണറി സംഘത്തിലെ ഡോ. ജാസണ്‍ ഫേഡര്‍ പറഞ്ഞു. യു.എസില്‍ 1998-ല്‍ ജിഎല്‍ജി എന്ന പേരില്‍ കമ്പനി സ്ഥാപിച്ചു ബിസിനസ്സു ചെയ്തു വരികയാണ് ജെര്‍സണ്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.