പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം

Breaking News Global Health Top News USA

പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം
ന്യുയോര്‍ക്ക്: “പുസ്തകപ്പുഴുക്കള്‍ ‍” എന്ന് നിങ്ങളെ ആരെങ്കിലും കളിയാക്കി വിളിക്കുന്നെങ്കില്‍ വിഷമിക്കേണ്ട, സന്തോഷിക്കയത്രേ വേണ്ടത്. കാരണം കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ കുറച്ചു വായിക്കുന്നവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

50-ല്‍ കൂടുതല്‍ പ്രായമുള്ള 3635 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ആരോഗ്യ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പഠനത്തില്‍ തിരഞ്ഞെടുത്ത വ്യക്തികളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്.

ഒന്നാമത്തെ ഗ്രൂപ്പില്‍ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ ‍, രണ്ടാമത്തെ ഗ്രൂപ്പില്‍ ആഴ്ചയില്‍ മൂന്നര മണിക്കൂര്‍ വരെ വായനയ്ക്കായി ചിലവഴിക്കുന്നവര്‍ ‍, മൂന്നാമത്തെ ഗ്രൂപ്പില്‍ മൂന്നര മണിക്കൂറില്‍ കൂടുതല്‍ വായനയ്ക്കായി ചിലവഴിക്കുന്നവര്‍ ‍.

കൂടുതല്‍ വായിക്കുന്നവരില്‍ മിക്കവരും സ്ത്രീകളും കോളേജ് വിദ്യാഭ്യാസമുള്ളവരും, കൂടുതല്‍ വരുമാനമുള്ളവരുമാണെന്ന് പഠനത്തില്‍ കണ്ടെത്തി.

തീരെ പുസ്തകം വായിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നര മണിക്കൂര്‍ വരെ വായനയ്ക്കായി ചിലവഴിക്കുന്നവരുടെ മരണ സാദ്ധ്യത 17 ശതമാനം കുറവാണെന്നും, മൂന്നര മണിക്കൂറില്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ഇത് 23 ശതമാനം കുറവാണെന്നും 12 വര്‍ഷത്തെ നിരീക്ഷണത്തിലൂടെ വെളിപ്പെട്ടതായി പഠനത്തില്‍ വ്യക്തമാകുന്നതായും, വായനക്കാര്‍ ശരാശരി 2 വര്‍ഷമെങ്കിലും കൂടുതല്‍ ജീവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.