ആണും പെണ്ണുമായി രണ്ട് ലിംഗക്കാരെ മാത്രമേ അമേരിക്ക അംഗീകരിക്കു എന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു
യു.എസ്. പ്രസിഡന്റായി സ്ഥാനമേറ്റ ഉടന്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ചില സുപ്രധാന ഉത്തരവില്‍ ശ്രദ്ധേയമായത് ഇനി അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ലിംഗക്കാരെ മാത്രമേ അംഗീകരിക്കു എന്ന എക്സിക്യൂട്ടീവ് ഓര്‍ഡറാണ്.
ബൈഡന്‍ ഭരണകൂടത്തിനു കീഴിലുള്ള ലിംഗഭേദ ഐഡന്റിറ്റി നയങ്ങള്‍ ഇതോടെ റദ്ദാക്കുന്നു. ആണും പെണ്ണുമായി രണ്ടു ലിംഗങ്ങളെ അംഗീകരിക്കുക എന്നത് അമേരിക്കയുടെ നയമാണ്. എക്സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.
ലിംഗഭേദങ്ങള്‍ മാറ്റാവുന്നവയല്ല. അവ അടിസ്ഥാനപരവും അനിഷേധ്യവുമായ യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമാണ്. എന്റെ നിര്‍ദ്ദേശ പ്രകാരം ഈ യാഥാര്‍ത്ഥ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ് ബ്രാഞ്ച് എല്ലാ ലൈംഗിക സംരക്ഷണ നിയമങ്ങളും നടപ്പിലാക്കും.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് അധികാരത്തിലേറിയ ആദ്യ ദിനത്തില്‍ ട്രംപ് ഒപ്പുവെച്ചു. ലിംഗപരമായ പ്രത്യയശാസ്ത്ര തീവ്രവാദത്തില്‍നിന്ന് സ്ത്രീകളെ പ്രതിരോധിക്കുക, ഫെഡറല്‍ ഗവണ്മെന്റിലേക്ക് ജൈവിക സത്യങ്ങള്‍ പുനസ്ഥാപിക്കുക എന്ന് ഉത്തരവിന്റെ തലക്കെട്ട് തന്നെ വ്യക്തമാക്കുന്നു.
എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ബയോളജി അനുസരിച്ച് പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍, പെണ്‍ എന്നിങ്ങനെയുള്ള നിര്‍വ്വചനം മാത്രമേ ഉണ്ടാകുകയുള്ളു. ഇതോടെ ബൈബിള്‍ അധിഷ്ഠിതമായ ഒരു നിയമം തന്നെ അമേരിക്കയില്‍ വീണ്ടും രൂപപ്പെട്ടു വരികയാണെന്ന് ക്രൈസ്തവ നേതാക്കള്‍ പറയുന്നു.
ബൈബിളില്‍ മനുഷ്യനെ ആണും പെണ്ണുമായി മാത്രമേ സൃഷ്ടിച്ചിട്ടുള്ളു. നവീന സംസ്ക്കാരം പിടിമുറുക്കിയതോടെ ലോകത്ത് ഒരു മൂന്നാം ലിംഗം കൂടി രൂപപ്പെട്ടു വന്നത് വലിയ പ്രചാരം സൃഷ്ടിച്ചിരുന്നു.