കൊറോണ വൈറസ് ചൈനയുടെ ലാബില്‍നിന്നും ചോര്‍ന്നെന്ന് സിഐഎ
വാഷിംഗ്ടണ്‍: കോവിഡ് രോഗ വ്യാപനത്തിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ ലാബില്‍നിന്നും ചോര്‍ന്നതാകാമെന്ന വാദവുമായി അമേരിക്കന്‍ ചാര സംഘടനയായ സിഐഎ. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചു പറയാനാകില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സിഐഎ വക്താവ് പറഞ്ഞു.
സ്വാഭാവിക ഉത്ഭവത്തേക്കാള്‍ ലാബില്‍നിന്നും വൈറസ് ചോരാനുള്ള സാദ്ധ്യതകളാണ് കൂടുതലെന്നും വക്താവ് പറഞ്ഞു.
പുതിയ സിഐഎ ഡയറക്ടറായി ജോണ്‍ റാറ്റ് ക്ളിഫ് സ്ഥാനമേറ്റതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിഐഎ പുറത്തു വിട്ടിരിക്കുന്നത്.
വുഹാനിലെ ലാബില്‍നിന്നും വൈറസ് ചോര്‍ന്നുവെന്നാണ് സംശയിക്കുന്നത്. അതേ സമയം ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിനുശേഷമല്ല കോവിഡിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സിഐഎ പുറത്തു വിട്ടത്.
ബൈഡന്‍ ഭരണത്തിന്റെ അവസാന നാളുകളിലാണ് ഈ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ തയ്യാറാക്കിയതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.