വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ മഹത്തരം

Breaking News Health

വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ മഹത്തരം
വെളിച്ചെണ്ണ അപകടകാരിയാണെന്ന് മാത്രം വരുത്തിത്തീര്‍ത്ത് പകരം പലവിധങ്ങളായ എണ്ണകള്‍ ഇന്ന് വിപണിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

 

തെറ്റിദ്ധാരണകള്‍ മൂലം പല വീട്ടമ്മമാരും വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ എന്താണെന്നു മനസ്സിലാക്കാതെയാണ് നമ്മുടെ അടുക്കളയില്‍നിന്നും മലയാളികളുടെ സ്വന്തം എണ്ണയെ ഒഴിച്ചു നിര്‍ത്തുന്നത്. വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നിവരധിയാണ്.

 
1. മുടിയുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ഉത്തമമാണ് വെളിച്ചെണ്ണ. മുടിയുടെ സമൃദ്ധമായ വളര്‍ച്ചയ്ക്കും തിളക്കത്തിനും വെളിച്ചെണ്ണ ഉപകാരപ്രദമാണ്. വെളിച്ചെണ്ണ പതിവായി തലയില്‍തേച്ച് മസാജ് ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കുന്നു. മനസിന് ഉണര്‍വ്വും ഉന്മേഷവും ഉണ്ടാക്കാന്‍ മസാജ് ഉപകരിക്കും.

 
2. ചര്‍മ്മ സംരക്ഷണത്തിനു വെളിച്ചെണ്ണ ഫലപ്രദമാണ്. ചര്‍മ്മത്തിനു ഈര്‍പ്പം നല്‍കുന്നു. ഫംഗസ് ബാധ തടയുന്നു.

 
3. പാചക എണ്ണയായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് ബാക്ടീരിയാ, ഫംഗസ്, പരാദ ജീവികള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
4. വിറ്റാമിനുകള്‍ ‍, ധാതുക്കള്‍ , അമിനോ ആസിഡ് എന്നിവയുടെ ആഗീരണത്തിനു വെളിച്ചെണ്ണ ഗുണപ്രദമാണ്.
5. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ ആഗീരണത്തിനും വെളിച്ചെണ്ണ ഗുണപ്രദമാണ്. ഇത് എല്ലുകളുടെ വികാസത്തിനും ശക്തിക്കും പ്രയോജനകരമാണ്. മദ്ധ്യ വയസ്ക്കരായ സ്ത്രീകളില്‍ ഉണ്ടാകുന്ന ഓസ്റ്റിയോ പൊറോസിസിനെ ചെറുക്കാനും വെളിച്ചെണ്ണയ്ക്കു കഴിയുമെന്നു ഗവേഷകര്‍ പറയുന്നു.
6. പല്ലുകളുടെ വളര്‍ച്ചയ്ക്കും, ശക്തിക്കും അത്യന്താപേക്ഷിതമായ കാല്‍സ്യത്തിന്റെ ആഗീരണത്തിനു വെളിച്ചെണ്ണ ഫലപ്രദം. ദന്തനാശത്തെ പ്രതിരോധിക്കാനും കഴിയും.
7. മുറിവുകളില്‍ അണുബാധയുണ്ടാകാതെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയ്ക്കു സാധിക്കുന്നു.
8. വെളിച്ചെണ്ണ പാലൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിനു ഉത്തമമാണ്. മുലപ്പാലിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നതിനും വെളിച്ചെണ്ണ സഹായകരമാണ്.
9. പ്രായാധിക്യം മൂലം ത്വക്കിനുണ്ടാകുന്ന ചുളിവുകള്‍ക്ക് പ്രതിവിധിയാണ് വെളിച്ചെണ്ണ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.