യേശുവിനെ സ്വീകരിച്ച യുവാവ് തന്റെ മുസ്ളീം ബന്ധുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച യുവാവ് തന്റെ മുസ്ളീം ബന്ധുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലപ്പെടുത്തി

Africa Breaking News

യേശുവിനെ സ്വീകരിച്ച യുവാവ് തന്റെ മുസ്ളീം ബന്ധുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലപ്പെടുത്തി

കിഴക്കന്‍ ഉഗാണ്ടയില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച് രഹസ്യമായി വിശ്വാസ ജീവിതം നയിച്ചുവന്ന യുവാവിനെ ബന്ധുക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തി.

ജൂലൈ 18-ന് വെള്ളിയാഴ്ച കലിറോ ജില്ലയിലെ കലിറോ ഗ്രാമത്തിലെ കസജങ്ങ അബ്ദുള്‍ മാലികിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഏപ്രിലില്‍ 9-12 വരെ കലിറോ പട്ടണത്തില്‍ ഒരു സുവിശേഷ യോഗങ്ങള്‍ നടന്നിരുന്നു. അവസാന ദിവസം മാലികി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു.

സുവിശേഷ യോഗത്തിനു നേതൃത്വം നല്‍കിയ ചര്‍ച്ച് പാസ്റ്റര്‍ മാലികിയെ തന്റെ വീട്ടിലേക്കു കൊണ്ടുപോവുകയും ഒരാഴ്ചയോളം ദൈവവചനം പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം മാലികി സ്വന്തം വീട്ടിലേക്കു പോയതായി പാസ്റ്റര്‍ പറഞ്ഞു. മാസത്തില്‍ രണ്ടു തവണ വെള്ളിയാഴ്ചകളില്‍ സായാഹ്ന ബൈബിള്‍ പഠന യോഗങ്ങളിലും മാസത്തിലൊരിക്കല്‍ വെല്‍ഡിംഗ് പരിശീലന സെക്ഷനിലും മാലികി പങ്കെടുത്തിരുന്നു.

ഇതു രണ്ടും ചര്‍ച്ചിന്റെ ക്രമീകരണത്തിലായിരുന്നു. ദൈവവചനം അടിസ്ഥാനമായി പഠിച്ചതുപോലെ വെല്‍ഡിംഗിലും മാലികി പ്രാഗത്ഭ്യം നേടി.

മിലികിക്കുവേണ്ടി ഒരു ചെറിയ ബിസിനസും തുടങ്ങാന്‍ സഭ തീരുമാനിച്ചിരുന്നു. അവിവാഹിതനായ മാലികി മുസ്ളീം പള്ളിയിലെ നിസ്ക്കാരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു.

ജൂലൈ 18-നു ഉച്ചകഴിഞ്ഞു ഏകദേശം 3 മണിയോടെ മാലികി തന്റെ വീട്ടിനുള്ളില്‍ ഈസയുടെ (യേശുവിന്റെ) നാമത്തില്‍ കുടുംബാംഗങ്ങളെക്കൂടി കര്‍ത്താവിങ്കലേക്കു കൊണ്ടുവരാനായി പ്രാര്‍ത്ഥിക്കുന്നതായി ബന്ധുക്കള്‍ കേട്ടതായി മാലികിയുടെ ജ്യോഷ്ഠന്റെ മകള്‍ ഷാമിന പറഞ്ഞു.

മാലികി വീടു പൂട്ടി മുറിക്കുള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നതായും ബന്ധുക്കള്‍ എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തേക്കു കയറിയപ്പോള്‍ മാലികി ബൈബിള്‍ തന്റെ അരികില്‍ വച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നത് കണ്ടെത്തി.

അവര്‍ ബൈബിള്‍ വലിച്ചു കീറി കഷണങ്ങളാക്കി. തുടര്‍ന്നു അരിശത്തോടെ അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് ചവിട്ടുകയും അടിക്കുകയും ചെയ്തു. താമസിയാതെ തന്റെ പിതാവ് കലിമു, കസമ്പ അറഫാത്ത് എന്നിവരുടെ നേതൃത്വത്തില്‍ കത്തിയും വടികളുമായി കൂടുതല്‍ പേരെത്തി കലിമു കത്തി ഉപയോഗിച്ച് മാലികിയുടെ നെഞ്ചിലേക്ക് കുത്തിയെന്നും അദ്ദേഹം സഹായത്തിനായി നിലവിളിച്ചുവെന്നും അവള്‍ പറഞ്ഞു.

അയല്‍ക്കാര്‍ വൈകിയാണ് വിവരം അറിഞ്ഞത്. ഉടന്‍തന്നെ അയല്‍ക്കാരില്‍ ചിലര്‍ മാലികിയെ ഒരു ആശുപത്രിയിലേക്കു കൊണ്ടുപോവുകയും അതിനിടയില്‍ മരിക്കുകയുമായിരുന്നുവെന്നും പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.