ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

Breaking News India

ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി വേണം എന്നു ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു ധര്‍മ്മ പരിഷത് ആണ് ഹര്‍ജി നല്‍കിയത്.

ഇത്തരം ഹര്‍ജികള്‍ പൊതുജന താല്‍പ്പര്യത്തേക്കാള്‍ പബ്ളിസിറ്റി താല്‍പ്പര്യം മുന്‍നിര്‍ത്തി ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്. ഇത്തരം ഹര്‍ജിയുമായി വരുന്നവര്‍ സാമുദായിക ഐക്യം തകര്‍ക്കുകയാണ് ചെയ്യുന്നത് എന്നും കോടതി വിമര്‍ശിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നും ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കാന്‍ സമിതി വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് ഇപ്പോള്‍ത്തന്നെ നിയമം നിലവിലുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

സമൂഹ വിരുദ്ധരും രാജ്യവിരുദ്ധരും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു ഹിന്ദു ധര്‍മ്മ പരിഷത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

അതോടൊപ്പം ക്രൈസ്തവ മിഷണറിമാരുടെ വരുമാനം അടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കണണെന്നും ആവശ്യപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.