കാണ്ഡമല്‍ ക്രൈസ്തവര്‍ ഒത്തുകൂടി, സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥന

Breaking News Global India

കാണ്ഡമല്‍ ക്രൈസ്തവര്‍ ഒത്തുകൂടി, സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥന
ഭുവനേശ്വര്‍ ‍: 2008-ല്‍ ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയില്‍ ഹിന്ദു മതമൗലിക വാദികള്‍ നടത്തിയ ക്രൈസ്തവ വേട്ടയെ അതിജീവിച്ച ക്രൈസ്തവര്‍ ഒത്തുകൂടി. തങ്ങള്‍ അനുഭവിച്ച വേദനയ്ക്കു സമാനമായി സിറിയയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിനു അറുതി വരുത്താന്‍ ‍, അവിടത്തെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 

ഫെബ്രുവരി 9-നു കാണ്ഡമലിലെ കൊഞ്ഞമെണ്ടിയിലെ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ഒത്തു ചേരലില്‍ മരണത്തില്‍നിന്നു പുതു ജീവനിലേക്കു കടന്ന 80 ക്രൈസ്തവരാണ് പങ്കെടുത്തത്. 2007-08-ല്‍ കാണ്ഡമലില്‍ നടന്ന അതിക്രമങ്ങള്‍ പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകളാണ് പീഢനങ്ങള്‍ നേരിടുന്നത്.

 

അവരുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനുമായി ഇന്ത്യയിലെ ക്രൈസ്തവരായ നമുക്ക് ഒത്തൊരുമിച്ച് പ്രാര്‍ത്ഥനയില്‍ പങ്കു ചേരാമെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത നായിക് എന്ന ക്രൈസ്തവന്‍ പറഞ്ഞു. കാണ്ഡമലില്‍ നടന്ന ക്രൈസ്തവ വിരോധ കലാപത്തില്‍ 90 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, 50,000 പേര്‍ പാലയനം ചെയ്യുകയുമുണ്ടായി.

 

നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയുമുണ്ടായി. ആധുനിക ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ക്രൈസ്തവ വിരോധ കലാപമായിരുന്നു കാണ്ഡമലില്‍ അരങ്ങേറിയത്. ആക്രമണങ്ങള്‍ക്കിരയായവര്‍ക്കുള്ള പുനരധിവാസവും നഷ്ടപരിഹാരങ്ങളും പൂര്‍ണ്ണമായി ജനങ്ങളിലെത്തിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല.

Leave a Reply

Your email address will not be published.