ബൈബിളിലെ ദാര്യാവേശ് രാജാവിന്റെ പേരിലുള്ള ലിഖിതം യിസ്രായേലില്‍ കണ്ടെത്തി

ബൈബിളിലെ ദാര്യാവേശ് രാജാവിന്റെ പേരിലുള്ള ലിഖിതം യിസ്രായേലില്‍ കണ്ടെത്തി

Breaking News Middle East

ബൈബിളിലെ ദാര്യാവേശ് രാജാവിന്റെ പേരിലുള്ള ലിഖിതം യിസ്രായേലില്‍ കണ്ടെത്തി

യെരുശലേം: ബൈബിളിലെ പേര്‍ഷ്യന്‍ രാജാവായ അഹശ്വരേശ് രാജാവിന്റെ പിതാവായ മഹാനായ ദാര്യാവേശ് രാജാവിന്റെ പേര് രേഖപ്പെടുത്തിയ ലിഖിതം യിസ്രായേലില്‍ കണ്ടെത്തി.

യിസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ അന്താരാഷ്ട്ര മാധ്യമ ഉപദേഷ്ടാവ് എയ്ലോണ്‍ ലെവി ഡിസംബറില്‍ ഒരു സുഹൃത്തിനോടൊപ്പം ടെല്‍ ലാഖിഷ് ദേശീയ ഉദ്യാനം സന്ദര്‍ശിക്കുമ്പോള്‍ ഒരു ചെറിയ വാചകം കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ആലേഖനം ചെയ്ത മണ്‍പാത്രം കണ്ടു.

ഇതൊരു മഹത്തരമായ ചരിത്ര ലിഖിതമാണെന്ന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ ഉടന്‍തന്നെ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയെ വിവരം അറിയിക്കുകയായിരുന്നു.

ഗവേഷക സംഘം ഇത് കൂടുതല്‍ പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായി യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഡോ. ഹഗ്ഗായി മിസ്ഗാവ് ഐഎഎയുടെ ഗാനോര്‍ എന്നീ വിദഗ്ദ്ധരായ ഗവേഷകര്‍ അതോറിട്ടിയുടെ അനലിക്കല്‍ ലബോറട്ടറി സ്കാനറുകളില്‍നിന്നുള്ള ചില സഹായത്തോടെ ആ വാക്കുകള്‍ അരാമിക് ഭാഷയിലാണെന്നും ‘ദായ്രാവേശ് വര്‍ഷം 24’ എന്നു രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തി.

ഈ മണ്‍പാത്രം 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസി 498-ല്‍ നിര്‍മ്മിച്ചതാണെന്നാണ് നിഗമനം. ഏദോമൈറ്റ് പ്രവിശ്യയുടെ ഭാഗമായി യിസ്രായേല്‍ നിലനിന്നിരുന്ന കാലഘട്ടത്തിന്റെ മധ്യത്തിലായിരുന്നു ഇത്.

രാജാവിന്റെ എല്ലാ പ്രദേശിക നികുതികളും പിരിച്ചെടുക്കുന്നതിന് ഉത്തരവാദിയ ലാഖീഷ് ഒരു പ്രധാന ഉറപ്പുള്ള നഗരമായിരുന്നു.

തന്റെ 36 വര്‍ഷത്തെ ഭരണ കാലത്ത് തന്റെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വളരെയധികം വികസിപ്പിച്ചതിന് ‘മഹാന്‍ ‍’ എന്നു വിളിക്കപ്പെട്ടിരുന്ന ദാര്യാവേശ് രാജാവിന്റെ അസ്തിത്വത്തിന്റെ ഭൌതിക രേഖകള്‍ യിസ്രായേലില്‍ കണ്ടെത്തിയതിന്റെ പ്രാധാന്യമാണ് ഈ കണ്ടെത്തലിലൂടെ സാധിച്ചതെന്ന് ഐഎഎ പറഞ്ഞു.

522-ബിസി- 486 ബിസി കാലഘട്ടമാണ് ദാര്യാവേശിന്റെ ഭരണ കാലം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.