“നമുക്ക് ഇന്ത്യയിലേക്ക് നോക്കാം, കഴിവുള്ളവര്‍ ” വാനോളം പുകഴ്ത്തി പുടിന്‍
മോസ്ക്കോ: ഇന്ത്യാക്കാരെ വാനോളം പുകഴ്ത്തിപ്പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ , “നമുക്ക് ഇന്ത്യയിലേക്ക് നോക്കാം എന്ത് കഴിവുള്ള ആളുകളാണ് അവിടെ” പുടിന്‍ പറഞ്ഞു.
വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും ഇന്ത്യയ്ക്ക് ധാരാളം സാധ്യതകളുണ്ടെന്നും പുടിന്‍ പറഞ്ഞു. റോയിട്ടേഴ്സാണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.
നവംബര്‍ 4-ന് റഷ്യയുടെ ഐക്യദിനം ആചരിക്കുന്ന പ്രത്യേക യോഗത്തിലായിരുന്നു പുടിന്റെ പ്രസംഗം. ഇന്ത്യയ്ക്ക് വളരെ സാധ്യതകളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രശംസിച്ചു.
ഇന്ത്യ അതിന്റെ വികസനത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കും സംശയമില്ല. ഒന്നര ബില്യണ്‍ ആളുകളാണ് അവിടത്തെ ജനസംഖ്യ.
ഇപ്പോള്‍ അത് സാധ്യമാണ്. പുടിന്‍ പറഞ്ഞു. ആഫ്രിക്കിലെ കൊളോണിയലിസത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും റഷ്യയ്ക്ക് എങ്ങനെ ‘അതുല്യമായ നാഗരികതയും സംസ്ക്കാരവും’ ഉണ്ടെന്നും പുടിന്‍ സംസാരിച്ചു.
പാശ്ചാത്യ സാമ്രാജ്യങ്ങള്‍ ആഫ്രിക്കയെ കൊള്ളയടിച്ചുവെന്ന് റഷ്യന്‍ ആഗോള ചരിത്രത്തെക്കുറിച്ചുള്ള പ്രസംഗത്തിനിടെ പുടിന്‍ പറഞ്ഞു.

