വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി

വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി

Breaking News USA

വെള്ളം കുടിച്ചാല്‍ ശരീരം കത്തിക്കാളും, നനഞ്ഞാല്‍ തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും: അപൂര്‍വ്വ രോഗവുമായി 25 കാരി

ന്യുയോര്‍ക്ക്: അപൂര്‍വ്വ രോഗവുമായി ഒരു ഇരുപത്തിയഞ്ചുകാരി വേദന തിന്നുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ ശ്രമിച്ചാല്‍ തൊണ്ടയും ശരീരവും കത്തിക്കാളുന്ന അവസ്ഥ.

ശരീരത്തില്‍ ജലം വീണാല്‍ അസഹനീയമായ ചൊറിച്ചില്‍ ‍, ഒപ്പം തലയോട്ടിയില്‍നിന്ന് രക്തം ഒഴുകും. ഈ അവസ്ഥ മാറിക്കിട്ടാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ എടുക്കും. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഫ്രസ്നോ സ്വദേശിയായ ടെസ്സ ഹാന്‍സെന്‍ സ്മിത്താണ് ഇങ്ങനെ ദുരിതം പേറി ജീവിതം തള്ളി നീക്കുന്നത്.

ലോകത്ത് 250 പേരില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന രോഗമായ ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അക്വജെനിക് ഉള്‍ട്ടികാരിയ എന്നു പറയും. ചുരുക്കി പറഞ്ഞാല്‍ വെള്ളത്തോടുള്ള അലര്‍ജി. ടെസ്സ തന്നെയാണ് തന്റെ ദുരവസ്ഥ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. വെള്ളം സ്പര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ ശരീരം പ്രത്യേക രീതിയിലാണ് വൃത്തിയാക്കുന്നത്.

വെള്ളത്തിനു പകരം കൊഴുപ്പും പഞ്ചസാരയുമൊക്കെ നീക്കം ചെയ്ത പാല്‍ ആണ് കുടിക്കുന്നത്. എന്നാല്‍ മറ്റ് ആഹാര സാധനങ്ങള്‍ കഴിക്കുന്നതില്‍ വലിയ പ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

മറ്റുള്ളവരേപ്പോലുള്ള ജീവിതം വെറും സ്വപ്നം മാത്രമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയുമായി താന്‍ പൊരുത്തപ്പെട്ടു പോവുകയാണെന്നും ടെസ്സ പറയുന്നു. ചെറിയ പ്രായത്തിലാണ് ടെസ്സയില്‍ രോഗം കണ്ടെത്തിയത്.

കുളിക്കുമ്പോള്‍ പലപ്പോഴും ശരീരത്തിനു അസഹ്യമായ ചൊറിച്ചിലും തുടര്‍ന്നു തിണര്‍പ്പും ഉണ്ടാകുമായിരുന്നു. ഈ അനുഭവം മറ്റുള്ളവരോട് പറഞ്ഞാല്‍ വിശ്വസിക്കില്ലായിരുന്നു. കോളേജിലെ കൂട്ടുകാരികളോട് പറഞ്ഞപ്പോള്‍ സംശയം തീര്‍ക്കാന്‍ അവര്‍ ശരീരത്തില്‍ വെള്ളം കുടയുകയും ഐസ് ക്യൂബുകള്‍ എറിഞ്ഞു നോക്കുകയും ചെയ്യുമായിരുന്നുവെന്ന് ടെസ്സ പറയുന്നു.

ശരീരം വിയര്‍ത്താലും രോഗാവസ്ഥ വഷളാകും. അതിനാല്‍ ദിവസത്തില്‍ കൂടുതല്‍ സമയവും വീട്ടിനുള്ളില്‍ തന്നെയാവും കഴിച്ചുകൂട്ടുക. ടെസ്സയുടെ അമ്മ ഡോക്ടറാണ്. അവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഓരോ ദിവസവും മുന്നോട്ടു പോകുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.