ദുരാത്മാക്കളെ പേടിപ്പിച്ച് ഓടിക്കാനായി ഒരു നാട് ചെയ്യുന്നത് വിചിത്ര ആഘോഷം

Breaking News Global Top News

ദുരാത്മാക്കളെ പേടിപ്പിച്ച് ഓടിക്കാനായി ഒരു നാട് ചെയ്യുന്നത് വിചിത്ര ആഘോഷം
ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിക്കാനായി മനുഷ്യര്‍ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. പണം എറിഞ്ഞുള്ള കളികളില്‍ ശരീരത്തിനു വേദന ഉണ്ടാകാത്ത രീതിയിലുള്ള കാര്യങ്ങളാണ് പലരും ചെയ്യുന്നതെങ്കില്‍ ഒരു രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ ചെയ്തു വരുന്നത് വിചിത്രമായ ഒരു ആഘോഷമാണ്. അതും ശരീരത്ത് പരമാവധി മുറിവേല്‍പ്പിച്ചും വേദനിപ്പിച്ചുമുള്ള ആചാരം.

ഫുക്കറ്റ് വെജിറ്റേറിയന്‍ ഫെസ്റ്റിവല്‍ എന്ന വിചിത്രമായ ഉത്സവം നടത്തുന്നത് തായ്ലന്‍റിലാണ്. തങ്ങളെ അലട്ടുന്ന ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിക്കാനായി സ്വന്തം മുഖത്തും ശരീരത്തും കത്തിയും, വാളും, മുള്ളും, മൃഗത്തിന്റെ കൊമ്പുകളും, പണിയായുധങ്ങളും, സംഗീത ഉപകരണങ്ങളും, തോക്കും ഒക്കെ കുത്തിക്കയറ്റിയാണ് ഈ ആഘോഷം നടത്തുന്നത്. കൊട്ടും, പാട്ടും, ബഹളവുമൊക്കെയായിട്ടാണ് ഈ ഉത്സവം അരങ്ങേറുന്നത്. ഈ ആഘോഷങ്ങള്‍ക്കിടയില്‍ പരിക്കേല്‍ക്കുന്നതും നിത്യ സംഭവങ്ങളാണ്.

കഴിഞ്ഞ വര്‍ഷം നടന്ന ആഘോഷത്തില്‍ ഒരാള്‍ മരിക്കുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 9 ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഉത്സവം ഒക്ടോബറിലാണ് നടക്കുക. 19-ാം നൂറ്റാണ്ടു മുതല്‍ ഈ ഉത്സവം നടന്നു വരുന്നു. വെള്ള വസ്ത്രം ധരിച്ചാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. അന്ന് ഏറ്റവും ഇഷ്ടപ്പെട്ട സസ്യ ആഹാരം ഉണ്ടാക്കി കഴിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുകയോ മൃഗങ്ങളെ വേട്ടയാടുകയോ ചെയ്യാറില്ല. അതിനു പകരം സ്വയം മുറിവേല്‍പ്പിച്ചും മറ്റുമാണ് ഇവര്‍ ആഘോഷിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇത് ആചരിക്കാറുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ദുരാത്മാവിനെ ഒഴിപ്പിക്കാനായി അവര്‍ അവരവരുടേതായ ആയുധങ്ങള്‍ സ്വന്തം ശരീരത്ത് പ്രയോഗിച്ച് അവര്‍ തന്നെ ആത്മ നിര്‍വൃതി അടയുന്നു എന്നു വിശ്വസിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.