37 മുസ്ളീങ്ങളെ ക്രിസിതുവിങ്കലേക്കു കൊണ്ടുവന്ന സുവിശേഷകനെ ആക്രമിച്ചു

37 മുസ്ളീങ്ങളെ ക്രിസിതുവിങ്കലേക്കു കൊണ്ടുവന്ന സുവിശേഷകനെ ആക്രമിച്ചു

Breaking News Global Top News

37 മുസ്ളീങ്ങളെ ക്രിസിതുവിങ്കലേക്കു കൊണ്ടുവന്ന സുവിശേഷകനെ ആക്രമിച്ചു

കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ നിരവധി മുസ്ളീങ്ങളെ യേശുക്രിസ്തുവിങ്കലേക്കു നയിച്ച യുവ പാസ്റ്ററെ മതമൌലിക വാദികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

ഇസ്ളാം-ക്രിസ്ത്യന്‍ സംവാദത്തെത്തുടര്‍ന്ന് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാസ്റ്ററെ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 20-ന് നടന്ന സംവാദ യോഗത്തില്‍ പാസ്റ്റര്‍ അര്‍തുര്‍ ആസാദി ബാബി (42) യാണ് ആക്രമിക്കപ്പെട്ടത്. എംബാലി നഗരത്തിലെ നകുലേകി വാര്‍ഡിലെ മോസ്ക്കില്‍ നിന്നും ഷെയ്ക്ക് ഇസ്ളാം-ക്രിസ്ത്യന്‍ സംവാദത്തിനായി ബുഗിസു സബ് റീജനിലെ എംബാലി നഗരത്തിലെ ലിവിംഗ് സ്ട്രീം ചര്‍ച്ച് ഓഫ് ക്രൈസ്റ്റിലെ സീനിയര്‍ പാസ്റ്റര്‍ മൈക്കിള്‍ ഒകിയയ്ക്ക് ഒരു കത്തയച്ചിരുന്നു. ഇതുപ്രകാരം നകലേകി മോസ്ക്കിലായിരുന്നു സംവാദം ക്രമീകരിച്ചിരുന്നത്.

ഇതിനായി പാസ്റ്റര്‍ മൈക്കിള്‍ സംവാദത്തിനു പാടവവും പരിജ്ഞാനവുമുള്ള സുവിശേഷകനും കൂടിയായ പാസ്റ്റര്‍ അര്‍തുറിനെ നിയോഗിക്കുകയായിരുന്നു.

ആദ്യത്തെ സംവാദം കഴിഞ്ഞ് പിറ്റേ ആഴ്ചത്തെ സംവാദത്തിലും പാസ്റ്റര്‍ അര്‍തുര്‍ ദൈവവചനത്തിന്റെ ആധികാരികതയില്‍ ഊന്നി പിതാവ്-പുത്രന്‍ ‍-പരിശുദ്ധാത്മാവിന്റെ ദൈവത്വവും യേശുക്രിസ്തുവിന്റെ രക്ഷാപദ്ധതിയും ഒക്കെ വളരെ തീഷ്ണതയോടെയും ലളിതമായും വിവരിച്ചു പറഞ്ഞു.

എതിരാളികളുടെ വാദങ്ങളെയും വിശ്വാസത്തെയും ഖണ്ഡിക്കുന്നതില്‍ പാസ്റ്റര്‍ അര്‍തുര്‍ വിജയിക്കുകയും ചെയ്തു.

കടന്നു വന്ന ശ്രോതാക്കള്‍ കൂടുതലും മുസ്ളീങ്ങളായരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത സത്യം അവര്‍ അറിഞ്ഞു. പ്രതികരിച്ച മുസ്ളീങ്ങളോടു സുവിശേഷം പങ്കുവെയ്ക്കുകയും യേശുക്രിസ്തുവിനെ എത്രപേര്‍ സ്വീകരിക്കുന്നു എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തപ്പോള്‍ 29 മുതിര്‍ന്നവരും 8 കുട്ടികളും കര്‍ത്തൃസന്നിധിയില്‍ സമര്‍പ്പിക്കുകയും തങ്ങളെ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്തു.

ഇതിനെ തടയാന്‍ ശ്രമിച്ചു പരാജയപ്പെട്ട മൌലിക വാദികള്‍ യോഗത്തിനു നേരെ കല്ലെറിയുകയും പാസ്റ്ററെയും സമര്‍പ്പിക്കപ്പെട്ടവരെയും വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ ചിലര്‍ രക്ഷപെടുത്തി നഗരത്തിലെ ഗ്രേസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 8 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.