മസ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കില്ലെന്ന് എഫ്.ഡി.എ.

മസ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കില്ലെന്ന് എഫ്.ഡി.എ.

Breaking News Health

മസ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കില്ലെന്ന് എഫ്.ഡി.എ.

ലോക കോടീശ്വരനും ടെസ്ള തലവനുമായ ഇലോണ്‍ മസ്കിന്റെ മെഡിക്കല്‍ ഉപകരണ കമ്പനിയായ ന്യൂറലിങ്ക് വര്‍ഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനുള്ള പരീക്ഷണത്തിലാണ്.

ന്യൂറലിങ്ക് വികസിപ്പിച്ച വിപ്ളവകരമായ മസ്തിഷ്ക ഇംപ്ളാന്റുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനെക്കുറിച്ച് ഇലോണ്‍ മസ്ക് 2019-മുതല്‍ പല തവണയായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ചു വരുന്നത്.

പക്ഷാഘാതം, അന്ധത തുടങ്ങിയ പരിഹരിക്കാനാവാത്ത അവസ്ഥകളെ ചികിത്സിക്കാന്‍ ചിപ്പ് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം.

2023-ന്റെ പകുതിയോടൈ മനുഷ്യരില്‍ ഇംപ്ളാന്റുകള്‍ പരീക്ഷിക്കുന്നതിനുള്ള അനുമതിയ്ക്കായി ന്യൂറലിങ്ക് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്ഡിഎ) സമീപിച്ചിരുന്നു. എന്നാല്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി തേടിയുള്ള ന്യൂറലിങ്കിന്റെ അഭ്യര്‍ത്ഥന എഫ്ഡിഎ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ‍.

സുരക്ഷാ, അപകട സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്ഡിഎ അനുമതി നല്‍കാതിരുന്നത്. മസ്തിഷ്ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഉപകരണം നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉള്‍പ്പെടെ അവര്‍ പങ്കുവെച്ചതായി റിപ്പോര്‍ട്ടിലുണ്ട്.