കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി

കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി

Asia Breaking News Top News

പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി

ലാഹോര്‍: പാക്കിസ്ഥാനില്‍ മുസ്ളീം യുവാവ് വീട്ടില്‍ കയറി കൊലപ്പെടുത്തിയ ക്രിസ്ത്യാനി യുവാവിന്റെ വീട്ടുകാര്‍ക്ക് പ്രതിയുടെ കുടുംബത്തിന്റെ വധഭീഷണി. പ്രതിക്കെതിരെയുള്ള കുറ്റാരോപണം ഉപേക്ഷിച്ചില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023 നവംബര്‍ 9-ന് പഞ്ചാബ് പ്രവിശ്യയിലെ സിയല്‍കോട്ട് ജില്ലയിലെ പമ്പ്രൂര്‍ സഹസില്‍ദാല്‍ തല്‍വണ്ടി ഇനായത്ഖാന്‍ ഗ്രാമത്തിലെ ഫര്‍ഹാന്‍ ഉല്‍ ഖമറിനെ (20) വീട്ടില്‍ കയറി മാതാപിതാക്കളുടെ കണ്‍ മുമ്പില്‍ വെട്ടിക്കൊല്ലുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതി അയല്‍ക്കാരന്‍ കൂടിയായ മുഹമ്മദ് സുബൈറിന്റെ പിതാവ് അഫ്സല്‍ ബജ്വയുടെ നേതൃത്വത്തില്‍ തോക്കുധാരികളായ 4 പേര്‍ ഫര്‍ഹാന്റെ വീട്ടിലെത്തി ബന്ധുക്കളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി.

തന്റെ മകന്റെ പേരിലുള്ള കുറ്റാരോപണം ഉപേക്ഷിച്ചില്ലെങ്കില്‍ എല്ലാവരെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.

ഈ സമയം ബഹളം കേട്ട് അയല്‍പക്കത്തു താമസിക്കുന്ന പാസ്റ്ററായ ഉല്‍ഖമറിന്റെ സഹോദരന്‍ പോലീസിനെ വിളിച്ചു വരുത്തിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

വീട്ടില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ ഉല്‍ഖമര്‍ കേസ് കൊടുക്കാനൊരുങ്ങി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തെ വീണ്ടും ഭയപ്പെടുത്തരുതെന്ന മുന്നറിയിപ്പോടെ പോലീസ് ആയുധ ധാരികളെ പറഞ്ഞുവിട്ടു.

പ്രതിയുടെ കുടുംബത്തിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അലര്‍ എന്തിനും മടിക്കാത്തവരാണെന്നും ഉല്‍ ഖമര്‍ പറഞ്ഞു. ഫര്‍ഹാനെ താന്‍ കൊലപ്പെടുത്തിയതായി ആദ്യം ഏറ്റു പറഞ്ഞ പ്രതി പിന്നീട് കുറ്റ സമ്മതം കോടതിയില്‍ പിന്‍വലിച്ചു.

കൊലപാതക ദിവസം സുബൈര്‍ ക്രിസ്ത്യാനികളോടും യഹൂദന്മാരോടുമുള്ള വിദ്വേഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സുബൈറിന്റെ മൂത്ത സഹോദരനും പിതൃസഹോദരനും ഗുണ്ടാസംഘംങ്ങളായിരുന്നു. അവര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

അവിടെ മൊത്തത്തിവ് 20-25 ഓളം ക്രൈസ്തവ കുടുംബങ്ങളുണ്ട്. ഇവര്‍ ഗുണ്ടാ സംഘങ്ങളുടെയും മതമൌലികവാദികളുടെയും ഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.